Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ജയലളിത അന്തരിച്ചെന്നു തമിഴ് ചാനലുകൾ. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുണ്ടായ ഹൃദയസ്തംഭനത്തിന് പിന്നാലെയാണ് മരണം. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് ഹൃദയാഘാതം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ജയലളിത മരിച്ചതായി തമിഴ് ചാനലുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതു ഔദ്യോധികമായി അറിയിച്ചിട്ടില്ല. വാർത്ത വന്നതിനു തൊട്ടു പിന്നാലെ ‘ജീവൻ നിലനിർത്താനുള്ള തീവ്രശ്രമങ്ങൾ തുടരുന്നുവെന്ന്’ അപ്പോളോ ആശുപത്രി അധികൃതർ ട്വിറ്ററിലൂടെ അറിയിക്കുകയുമുണ്ടായി. എ.ഡി.എം ഓഫീസിൽ പതാക താഴ്ത്തി കെട്ടിയതായും വാർത്തകൾ. തിങ്കളാഴ്ച ഉച്ചയോടെ തന്നെ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും ആശുപത്രി പരിസരത്ത് തന്പടിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Leave a Reply