Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിനറല്‍വാട്ടര്റെ ഒരുപാട് ആശ്രയിക്കുന്ന ഒരു ജനതയാണ് തമിഴ്നാട്ടിൽ ഉള്ളത്. അത് മനസ്സിലാകികൊണ്ടാണ് ജയലളിതയുടെ പുതിയ നീക്കം.ഒരുലിറ്റര്‍ മിനറല്‍വാട്ടര്‍ 10 രൂപയ്ക്ക് എന്നതാണ് മുഖ്യമന്ത്രി ജയലളിതയുടെ പുതിയ മുദ്രാവാക്യം.
സൗജന്യ അരി, സൗജന്യ ലാപ്‌ടോപ്, ഒരുരൂപയ്ക്ക് ഇഡ്ഡലി, കുറഞ്ഞനിരക്കില്‍ പച്ചക്കറികള്‍ ഇവയെല്ലാം ജയലളിത നടപ്പാക്കികഴിഞ്ഞു. കോഴിക്കുവരെ നികുതി ഈടാക്കുന്ന കേരളാ സര്‍ക്കാറിന് ഇതെല്ലാം ഒരുപാടമാകും. . നിലവില്‍ 20 രൂപയ്ക്കും 25 രൂപയ്ക്കുമൊക്കെയാണ് കടകളില്‍ ഒരുകുപ്പി വെള്ളത്തിന് വില ഈടാക്കുന്നത്.
ചെന്നൈക്കടുത്ത് ഗുമ്മിഡിപൂണ്ടിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കീഴിലുള്ള 55 ഏക്കര്‍ സ്ഥലത്താണ് കുടിവെള്ളനിര്‍മാണശാല പണിതുയര്‍ത്തുന്നത്. ഉന്നത ഗുണനിലവാരമുള്ള യന്ത്രങ്ങളാണ് ഇതിനായി വാങ്ങിയിരിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തെമ്പാടും ഉയര്‍ന്ന ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.
Leave a Reply