Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി എഐഎഡിഎംകെ. ജയലളിത സംസാരിച്ചു തുടങ്ങിയതായും, മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ഇനി പേടിക്കേണ്ട കാര്യമില്ലെന്നും എഐഎഡിഎംകെ നേതാവ് പൊന്നയ്യൻ വ്യക്തമാക്കി.ജയലളിത സുഖം പ്രാപിച്ചു വരുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോള്‍ നല്‍കുന്ന ചികിത്സ പൂര്‍ത്തിയായാല്‍ രണ്ടാഴ്‌ചകാലം വിശ്രമം ആവശ്യമായി വരും. ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ഡോക്‌ടർ റിച്ചാർഡ് ബെയ്ലിനോട് തനിക്ക് നല്ലരീതിയിലുള്ള പരിചരണം നൽകിയതിന് ജയലളിത നന്ദി പറഞ്ഞതായും പൊന്നയ്യൻ വ്യക്തമാക്കി.
ജയലളിത സുഖം പ്രാപിച്ചു വരുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോള്‍ നല്‍കുന്ന ചികിത്സ പൂര്‍ത്തിയായാല്‍ രണ്ടാഴ്‌ചകാലം വിശ്രമം ആവശ്യമായി വരും. ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ഡോക്‌ടർ റിച്ചാർഡ് ബെയ്ലിനോട് തനിക്ക് നല്ലരീതിയിലുള്ള പരിചരണം നൽകിയതിന് ജയലളിത നന്ദി പറഞ്ഞതായും പൊന്നയ്യൻ വ്യക്തമാക്കി.
അതേസമയം, ജയലളിതയുടെ അസാന്നിധ്യത്തില്‍ അവരുടെ ഫോട്ടോവെച്ച് മന്ത്രിസഭാ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന ഒ. പനീര്‍സെല്‍വത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രിസഭയിലെ 32 പേര്‍ പങ്കെടുത്ത യോഗം രാവിലെ 9.30 നു തുടങ്ങി 10.30 ന് അവസാനിച്ചു. ജയലളിത അപ്പോളോ ആശുപത്രിയിലായതിന് ശേഷം ആദ്യമായാണ് തമിഴ്‌നാട് മന്ത്രിസഭായോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലും കാവേരി വിഷയമാണ് പ്രധാന അജന്‍ഡയായത്. മന്ത്രിസഭാ യോഗത്തില്‍ ജയലളിത ഇരുന്നിരുന്ന സീറ്റില്‍ പനീര്‍ശെല്‍വം ഇരുന്നില്ല. ജയലളിതയുടെ ഫോട്ടോ തന്റെ സീറ്റിനു മുന്നില്‍ സ്ഥാപിച്ചതിന് ശേഷമാണ് പനീര്‍ശെല്‍വം ഇരുന്നത്.
പണിയും നിർജ്ജലീകരണവും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 22ന് ആണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Leave a Reply