Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയലളിത മരിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും വിവാദം അവസാനിക്കുന്നില്ല. സെപ്റ്റംബര്‍ 22 ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്ന ആദ്യ റിപ്പോര്‍ട്ട് പുറത്തു വന്നതു മുതല്‍ അഭ്യൂഹങ്ങള്‍ തുടങ്ങി. ഡിസംബര്‍ അഞ്ചിന് ജയലളിതയുടെ മരണം ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ ജയലളിതയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അതീവ രഹസ്യമാക്കിയതും പ്രമുഖര്‍ക്ക് ഉള്‍പ്പെടെ സന്ദര്‍ശനം നിഷേധിച്ചതുമാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് കരുത്തേകിയത്.
ചികിത്സയിക്കിടെ ജയലളിതയുടെ കാലുകള്‍ മുറിച്ചു മാറ്റിയിരുന്നു എന്നതാണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്ന അഭ്യൂഹം. ചികിത്സയിലിരിക്കെ അമ്മയെ കാണാന്‍ ആര്‍ക്കും അവസരം നല്‍കിയിരുന്നില്ല എന്നതും ഒരു ചിത്രം പോലും വെളിയില്‍ വിട്ടിരുന്നില്ല എന്നതും ഇത്തരമൊരു സംശയത്തെ ബലപ്പെടുത്തുന്നു. തന്റെ കാലുകള്‍ മുറിച്ചു മാറ്റിയിരുന്നു എന്ന സത്യം ജയലളിത തിരിച്ചറിഞ്ഞപ്പോള്‍ മാനസികമായി ഉണ്ടായ തളര്‍ച്ചയാണ് അവരുടെ രോഗം മൂര്‍ഛിക്കാന്‍ ഇടയാക്കിയതെന്നാണ് ഇപ്പോള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ജയലളിതയുടെ സംസ്‌കാര ചടങ്ങുകളുടെ വീഡിയോ കാണിച്ച് കാല് മുറിച്ച് മാറ്റിയത് പോലെ തോന്നുന്നു എന്ന് പറയുന്ന ഒരു വീഡിയോയും യൂ ട്യൂബില്‍ ഇടം പിടിച്ചിട്ടുണ്ട്.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അപ്പോളോ ആശുപത്രിയിലെ ഐസിയുവിലെ എല്ലാ സിസി ടിവികളും പ്രവര്‍ത്തന രഹിതമാക്കാന്‍ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ആശുപത്രിയില്‍ ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും ആരൊക്കെയാണെന്നുള്ള വിവരങ്ങളും ആശുപത്രി അധികൃതര്‍ ഇനിയും പുറത്തു വിട്ടിട്ടില്ല എന്നതും അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുന്നു.
75 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ജയലളിതയെ കാണാന്‍ ശശികലക്കും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണനും മാത്രമാണ് അനുമതി ലഭിച്ചത്. ജയലളിതയെ കാണാന്‍ നിരവധി തവണ ശ്രമിച്ചിട്ടും അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരപുത്രി ദീപ ജയകുമാര്‍ രംഗത്തെത്തിയിട്ടും ഫലം കണ്ടില്ല. ഈ ദീപയെ ജയലളിതയുടെ മരണത്തിന് പിന്നാലെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഇതിനിടെ, ജയലളിതയ്ക്ക് മരുന്നു മാറി നല്‍കയിരുന്നുവെന്ന വെളിപ്പെടുത്തലുകളുമായി എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇ മെയിലുകളും പുറത്തു വന്നിരുന്നു. ജയലളിതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തില്ലെന്നും മൃതദേഹത്തിന്റെ മുഖത്ത് കാണപ്പെട്ട നാലു പാടുകള്‍ എംബാം ചെയ്തതിന്റെയാണെന്നും ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
Leave a Reply