Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 8:55 am

Menu

Published on December 27, 2017 at 11:35 am

ബന്ധുക്കള്‍ എന്നെയും അമ്മയേയും ഒഴിവാക്കുകയായിരുന്നു; ആദിത്യന് മറുപടിയുമായി ജയന്റെ മകന്‍ രംഗത്ത്

jayan-is-my-father-says-murali-jayan-controversy

അന്തരിച്ച നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. ജയന്‍ തന്റെ വല്യച്ഛനാണെന്ന് ഒരു ചാനല്‍ ഷോയില്‍ ഉമാ നായര്‍ എന്ന സീരിയല്‍ നടി വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ഉമാ നായരെ ചോദ്യം ചെയ്ത് ജയന്റെ അനുജന്റെ മകള്‍ ലക്ഷ്മിയും നടനും ലക്ഷ്മിയുടെ സഹോദരനുമായ ആദിത്യനും രംഗത്തെത്തിയിരുന്നു.

ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകവെ ഇപ്പോഴിതാ താന്‍ ജയന്റെ മകനാണെന്ന് വ്യക്തമാക്കി മുരളി ജയന്‍ എന്ന യുവാവും രംഗത്തു വന്നിരിക്കുകയാണ്. താന്‍ ജയന്റെ മകനാണെന്നും യഥാര്‍ത്ഥ പേര് മുരളീധരന്‍ എന്നാണെന്നും മുരളി പറയുന്നു. രണ്ട് ഫേസ്ബുക്ക് ലൈവുകളിലൂടെയായിരുന്നു ഈ യുവാവിന്റെ പ്രതികരണം.

താന്‍ ജയന്റെ മകനാണെന്നും യഥാര്‍ത്ഥ പേര് മുരളീധരന്‍ എന്നാണെന്നും മുരളി പറയുന്നു. തന്റെ പേര് മുരളി ജയന്‍ എന്നാക്കിയത് നാടക കമ്പനിയായ കെ.പി.എ.സിയാണ്. ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ കോടതി കയറ്റുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പറ്റുമെങ്കില്‍ തനിക്കെതിരെ കേസെടുത്ത് കോടതി കയറ്റൂ എന്നും മുരളി വെല്ലുവിളിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതിയമ്മ എന്ന സ്ത്രീ കൊല്ലം തേവള്ളി പാലത്തിനടുത്ത് താമസിച്ചിരുന്നു. അവിടെ തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്കമ്മയാണ് എന്റെ അമ്മ.

ഒരിക്കല്‍ എന്റെ അമ്മ ഭാരതിയമ്മയുടെ വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ തങ്ങള്‍ അനാഥരാണെന്നും മൂത്ത മകന്‍ നേവിയിലാണ് അവന് പണമൊന്നും കിട്ടിത്തുടങ്ങിയിട്ടില്ലെന്നും ഭാരതിയമ്മ പറഞ്ഞു. എന്റെ അമ്മ അവരെ സഹായിച്ചു.

അങ്ങനെ നേവിയില്‍ ജോലിയുള്ള കൃഷ്ണന്‍ നായര്‍ അവധിക്ക് വന്നപ്പോള്‍ അമ്മയെ കാണാന്‍ വന്നു. അദ്ദേഹം മുന്‍കൈ എടുത്ത് വിവാഹവും നടത്തി. ആ ബന്ധത്തില്‍ ജനിച്ച മകനാണ് താനെന്ന് മുരളി ജയന്‍ പറയുന്നു. അച്ഛന്‍ ഉയരങ്ങളില്‍ എത്തുമെന്നും താന്‍ അച്ഛന്റെ എളിക്കൊപ്പം വളരുമ്പോള്‍ അച്ഛന്‍ മരിക്കുമെന്നും തന്റെ ജാതകത്തില്‍ ഉണ്ടായിരുന്നതായി മുരളി അവകാശപ്പെട്ടു.

എന്നാല്‍ അച്ഛന്‍ അന്നത് കാര്യമാക്കിയില്ല. പിന്നീടാണ് അച്ഛന്‍ സിനിമയില്‍ വരുന്നതും സൂപ്പര്‍ സ്റ്റാര്‍ ആകുന്നതും. അച്ഛന്‍ സിനിമാ താരമായി പ്രശസ്തനായപ്പോള്‍ അതുവരെ ഇല്ലാതിരുന്ന ബന്ധുക്കള്‍ കയറി വരികയും തന്നെയും അമ്മയേയും ഒഴിവാക്കുകയും ചെയ്യുകയായിരുന്നെന്നും മുരളി പറഞ്ഞു.

കാര്യങ്ങള്‍ മനസിലാക്കിയ അച്ഛന്‍ ഞങ്ങളെ വന്നു വിളിച്ചുവെങ്കിലും അമ്മ പോകാന്‍ വിസമ്മതിച്ചു. അച്ഛന്‍ അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു വേറെ വിവാഹം കഴിക്കില്ല എന്ന്. അച്ഛന്‍ പലകുറി സംരക്ഷണം നല്‍കുന്നതിനായി വിളിച്ചെങ്കിലും അമ്മ ബന്ധുക്കളെ ഭയന്നാണ് പോകാതിരുന്നത്. അങ്ങനെ ഞങ്ങള്‍ വാടകവീട്ടില്‍ താമസക്കാരായി.

എനിക്ക് ഒന്‍പത് വയസായപ്പോള്‍ ജാതകത്തില്‍ പറഞ്ഞപോലെ അച്ഛന്‍ മരിച്ചു. അമ്മൂമ്മയുടെ മരണം കൂടി കഴിഞ്ഞതോടെ പിന്നെ ആ വീട്ടിലേക്ക് ഞങ്ങള്‍ പോകാതായി. ഈ കഥയില്‍ ഒരു നായിക ഉണ്ട്. അത് എന്റെ അമ്മയാണ്. അമ്മയുടെ നല്ല കാലത്ത് അച്ഛന്റെ കുടുംബത്തെ സംരക്ഷിച്ചു. എനിക്ക് അച്ഛന്റെ ഒന്നും വേണ്ട. ഒന്നും ആഗ്രഹിക്കുന്നില്ല. ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ എന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ആദിത്യന്റെ ഭീഷണി. ഞാന്‍ കൊല്ലം സ്റ്റേഷനില്‍ പരാതി നല്‍കി. കാര്യം ഒന്നും ഉണ്ടായില്ല.

കണ്ണന്‍നായരെയും ആദിത്യനെയും തന്നെയും ചേര്‍ത്ത് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറായാല്‍ താനും തയ്യാറാണെന്ന് അദ്ദേഹം ഏറ്റവും ഒടുവിലായി ഇറക്കിയ ലൈവിലൂടെ പറഞ്ഞു. ഞാന്‍ നനഞ്ഞു ഇറങ്ങി ഇനി കുളിച്ചേ കയറൂ. തന്റെ അച്ഛന്റെ വീട്ടുകാരോട് ഇത്തരത്തില്‍ പ്രതികരിക്കാന്‍ തനിക്ക് അവസരം ഒരുക്കി തന്ന മിമിക്രിക്കാരോടും നന്ദി, ഉമാ നായരോടും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും മുരളി ജയന്‍ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News