Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 2:07 am

Menu

Published on January 30, 2015 at 10:24 am

മുന്‍കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ കോണ്‍ഗ്രസ് വിട്ടു

jayanthi-natarajan-quits-congress

ന്യൂഡൽഹി: മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു.പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ഗാന്ധി വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് രാഹുല്‍ ഇടപെട്ടുവെന്നുമടക്കം രാഹുല്‍ഗാന്ധിക്കെതിരെ സ്‌ഫോടനാത്മക ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കയച്ച കത്ത് പുറത്തുവിട്ട ശേഷമാണ് ജയന്തി കോണ്‍ഗ്രസ് വിടുന്നത്.പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ ഗാന്ധി വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന് ജയന്തി നടരാജന്‍ സോണിയക്ക് അയച്ച കത്തില്‍ ആരോപിച്ചിരുന്നു. പാരിസ്ഥിതിക ആഘാതം പരിഗണിക്കാതെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കുവേണ്ടി രാഹുല്‍ ഗാന്ധി ഇടപെട്ടുവെന്നും ‘ദ് ഹിന്ദു’ ദിനപത്രം പുറത്തുവിട്ട ജയന്തിയുടെ കത്തില്‍ പറയുന്നു.രാഹുലിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയെന്നും കത്തില്‍ ആരോപിക്കുന്നു.2013 നവംബറില്‍ ജയന്തി നടരാജന്‍ സോണിയാഗാന്ധിക്ക് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. ദ ഹിന്ദുവാണ് കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.കോണ്‍ഗ്രസ് പാര്‍ട്ടിയെയും രാഹുല്‍ഗാന്ധിയെയും അങ്ങേയറ്റം വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് കത്തിലുള്ളത്.ജയറാം രമേശ് കൈകാര്യം ചെയ്തിരുന്ന വനം പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ജയന്തി നടരാജൻ 2011 ജൂലൈ 12നാണ് ചുമതലയേറ്റത്.

 

Loading...

Leave a Reply

Your email address will not be published.

More News