Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പല തരം പേരിലുള്ള സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. ‘നത്തോലി ഒരു ചെറിയ മീനല്ല’, ‘സപ്തമശ്രീ തസ്കര’, ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’.. അങ്ങനെ പുതുമയുള്ള വ്യത്യസ്തമായ പേരുകൾ മലയാള സിനിമയിൽ കൂടിവരികയാണല്ലോ. ആ നിരയിലേക്ക് ഏറ്റവും പുതുതായി എത്തിയിരിക്കുകയാണ് ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം. ചിത്രത്തിൻറെ പേരാകട്ടെ, ‘ദൈവമേ കൈ തൊഴാം K. കുമാറാകണം’ എന്നും.
കുടുംബപശ്ചാത്തലത്തില്‍ ചിരിയുടെ മരുന്നുകളുമായാണ് സലിം കുമാർ ഈ ചിത്രവുമായി എത്തുന്നത്. സിനിമയിൽ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് കെ. കുമാര്‍. ഒക്ടോബര്‍ പതിനൊന്നിന് ഈരാറ്റുപേട്ടയില്‍ ചിത്രീകരണം തുടങ്ങും. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് ജയറാമിന്റെ നായികയായി എത്തുന്നത്. ശ്രീനിവാസനും നെടുമുടി വേണുവുമടക്കം നല്ലൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണി, ഡോ. സഖറിയാ തോമസ്, ശ്രീജിത്ത് എന്നിവര്‍ ചേർന്ന് ചിത്രം നിര്‍മ്മിക്കുന്നു.
ജയറാമിന്റെ ഈയടുത്തായി വന്ന പല ചിത്രങ്ങളും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാതെ പോയിരുന്നു. ഒപ്പം പഴയകാല ജയറാം കഥാപാത്രങ്ങളെ തീർത്തും മലയാളിക്ക് നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. ഈയൊരു അവസ്ഥയിൽ സലിം കുമാറും ജയറാമും കൂടി ഒരുമിക്കുമ്പോൾ ചെറുതല്ലാത്ത രീതിയിൽ നമുക്ക് പ്രതീക്ഷിക്കാം. നല്ലൊരു ചിത്രത്തിനായി.
Leave a Reply