Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കില്‍ പെട്ട് പോവും എന്നുള്ളത് പലരും അറിഞ്ഞിട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും പ്രശസ്തരായവര്‍. ഇത്തരത്തില്‍ ദേശീയ ചാനലായ എ.എന്‍.ഐയുടെ മൈക്കിന് മുന്നില്‍ പെട്ടുപോയ നടന്‍ ജയറാമിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തമിഴ്‌നാട്ടില്‍ ഒരു ചടങ്ങിനിടെ സ്പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എ.എന്‍.ഐയുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പറയാന്‍ സാധിക്കാതെ ജയറാം കുടുങ്ങിപ്പോയി. ഒടുവില്‍ തന്നേക്കാള്‍ മകന്‍ നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ ചിലര്‍ ജയറാമിനെ കളിയാക്കി രംഗത്തെത്തിയെങ്കിലും നിരവധിപ്പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്. മകന്‍ അച്ഛന് വേണ്ടി സംസാരിച്ചത് അത്രയ്ക്ക് വലിയ അപരാതമൊന്നുമല്ലെന്ന് ആളുകള്‍ പറഞ്ഞു. അറിയാന്‍ പാടില്ലാത്തത് കൃത്യമായി അറിയില്ലെന്ന് പറഞ്ഞ് മാറികൊടുത്തു. കഷ്ടപ്പെട്ട് വിദ്യാഭ്യാസം കൊടുത്ത സ്വന്തം അച്ഛന് വേണ്ടി സംസാരിക്കുന്നതിന് കയ്യടിക്കുകയാണ് വേണ്ടതെന്നാണ് ചിലരുടെ കമന്റ്.
Leave a Reply