Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളായ അനൂപ് മേനോനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സ്വീറ്റ് ഹേര്‍ട്ട് എന്ന സിനിമയിലൂടെയാണു രണ്ടു പേരും ഒന്നിക്കുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. രണ്ടു പേരും തുല്ല്യ പ്രധാന്യമുള്ള വേഷത്തിലാണ് ചിത്രത്തില്‍ അഭിനിയിക്കുന്നത്. നായികയേയോ മറ്റു താരങ്ങളേയോ തീരുമാനിച്ചിട്ടില്ല.
ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.രണ്ടു ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. മാല്‍ഗുഡി ഡെയ്സിലാണ് അനൂപ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കും. രഞ്ജിത്ത് ശങ്കറിന്‍റെ സു സു വാത്മീകം എന്ന ചിത്രത്തിലാണ് ജയസൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്.
Leave a Reply