Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിദ്ദിഖ് ചിത്രം ഫുക്രിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ജയസൂര്യ. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യാണ് ഫുക്രി എന്ന സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫുക്രി എന്ന പദത്തിന്റെ അര്‍ഥം പണ്ഡിതന്‍ എന്നാണ്. എന്നാല്‍ ഈ സിനിമയിലേക്ക് വിളിക്കുമ്പോള്‍ താന്‍ ആലോചിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു കാര്യമായിരുന്നെന്നും ജയസൂര്യ പറഞ്ഞു. ആലപ്പുഴയില്‍ വിയറ്റ്‌നാം കോളനി സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം അവിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിരുന്നു.

എന്നാലന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടുപോലും ചാന്‍സ് കിട്ടിയില്ല. കാരണം ആലപ്പുഴക്കാര്‍ക്കായിരുന്നു കൂടുതല്‍ മുന്‍തൂക്കം ഉണ്ടായിരുന്നത്. അവിടെ നിന്നും തിരിച്ചുപോയി. ഇന്‍ ഹരിഹര്‍ നഗറിന്റെയും ലൊക്കേഷനില്‍ പോയിട്ടുണ്ടെന്നും ജയസൂര്യ വെളിപ്പെടുത്തി. മനോരമ ഓണ്‍ലൈനിന്റെ ഐ മി മൈസെല്‍ഫ് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിദ്ദിഖ് എന്ന സംവിധായകന്‍ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും ജയസൂര്യ പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് അദ്ദേഹം അപ്‌ഡേറ്റഡ് ആണ്. വിഷ്വല്‍സിനും, കോസ്റ്റ്യൂംസിലും, സ്‌ക്രീന്‍പ്ലേയിലാണെങ്കിലും, ഷോട്ട് ഡിവിഷനിലാണെങ്കിലും എല്ലാം.

അതിനേക്കാളുപരി വളരെ നല്ല മനുഷ്യനെ തനിക്ക് കാണാന്‍ പറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്രയും ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ഒരാളാണ് സിദ്ദിഖ് ഇക്ക. അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടേയില്ല. വളരെ സോഫ്റ്റ് ആയിട്ടുള്ള മനുഷ്യന്‍. കണ്ടുപഠിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിലുണ്ടെന്നും അത്രയും നന്മയുള്ള മനുഷ്യന്റെ കൂടെ ജോലിചെയ്യാന്‍ പറ്റിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു.
Leave a Reply