Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിയേറ്ററില്‍ പരാജയമായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകര്‍ ഗംഭീരമായി സ്വീകരിക്കുകയെന്ന അപൂര്‍വതയാണ് ആട് 2 എന്ന ചിത്രത്തിന്റെ കാര്യത്തിലുള്ളത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയേറ്ററില്‍ അമ്പേ പരാജയമായിരുന്നു.
എന്നാല്‍ ചിത്രത്തിലെ ഷാജി പാപ്പനെയും പിളേളരെയും പ്രേക്ഷകര്‍ ഏറ്റെടുത്തു. അതിന്റെ ഫലമാണ് ആട് 2. റിലീസ് ചെയ്ത അന്നുമുതല്‍ ആട് 2 ഉം ഷാജി പാപ്പനും കേരളക്കരയാകെ തരംഗം തീര്‍ത്തു മുന്നേറുകയാണ്.
ഷാജി പാപ്പനെ അനശ്വരനാക്കിയ ജയസൂര്യയുടെ വേഷവും മീശയും ഒക്കെ ആരാധകര്‍ പകര്‍ത്തിക്കഴിഞ്ഞു. രണ്ടു നിറത്തിലുള്ള മുണ്ടാണ് ഇത്തവണത്തെ ഹൈലൈറ്റ്.
ഇപ്പോഴിതാ ജയസൂര്യയ്ക്ക് ഒരു വ്യത്യസ്ത സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഷാജിപാപ്പന്റെ ഒരു ‘കട്ടഫാന്‍’. ജയസൂര്യ തന്നെയാണ് ഇത് എല്ലാ ആരാധകര്‍ക്കുമായി പങ്കുവച്ചിരിക്കുന്നതും.
സുരാജ് കുമാര്‍ എന്ന ആരാധകനാണ് കോഴിമുട്ടയുടെ തോടിനകത്ത് മുട്ടത്തോട് പൊട്ടിക്കാതെ ഷാജി പാപ്പന്റെ അസ്സല്‍ പെയിന്റിങ് വരച്ചിരിക്കുന്നത്.
Leave a Reply