Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലാവധി കഴിഞ്ഞും ടോളുകള്‍ പിരിക്കുന്നത് അതിക്രമമാണെന്ന് നടന്‍ ജയസൂര്യ. ടോളുകള്‍ പിരിക്കുന്നതിനെ കുറിച്ച് ഇവിടുത്തെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ ഇവിടെ ടോളുകള്‍ പിരിക്കുന്നുണ്ട്, പക്ഷേ അത് കാലാവധി കഴിഞ്ഞും പിരിക്കുന്നത് അതിക്രമമാണ്. ഉദാഹരണം പാലിയേക്കര ടോള്‍. അതു കൊടുക്കുന്ന ഒരു വ്യക്തി അറിഞ്ഞിരിക്കണം എത്ര നാള്‍ വരെ ഇതു കൊടുക്കണം എന്ന്. എത്ര ലക്ഷം രൂപ വരെയാണ് ഗവണ്‍മെന്റിന് കിട്ടേണ്ടതെന്ന് അത്രയധികം വണ്ടികളാണ് ഇതിലെ ഒരു ദിവസം പോകുന്നത്. ഇക്കാര്യം ഒന്നറിഞ്ഞാല്‍ കൊള്ളാം, ജയസൂര്യ വ്യക്തമാക്കി.
തന്റെ പുതിയ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ച് മനോരമയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലായിരുന്നു ജയസൂര്യയുടെ പ്രതികരണം. സമൂഹത്തില്‍ നടക്കുന്ന ഒരു കാര്യം തുറന്നടിച്ച് പറയുന്നതിന്റെ പേരില്‍, നമ്മളില്‍ ഒരാളായിട്ട് ചെയ്യുന്നതിന്റെ പേരിലാണ് ജോയ് താക്കോല്‍ക്കാരന്‍ ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റിയതെന്ന് ജയസൂര്യ പറഞ്ഞു. ജോയ് താക്കോല്‍ക്കാരന്‍ എന്ന കാഥാപാത്രവുമായി തനിക്ക് വലിയ അകലമില്ലെന്നും ജയസൂര്യ വ്യക്തമാക്കി.
ഈ സിനിമയ്ക്ക് ശക്തമായ ഒരു കണ്ടന്റ് ഉണ്ടായിരുന്നു. ഇതിന്റെ കണ്ടന്റ് ഒരിക്കലും ജോയ് താക്കോല്‍ക്കാരനുവേണ്ടി ഉണ്ടാക്കിയതല്ല. അതുകൊണ്ട് മാത്രമാണ് ഈ സെക്കന്‍ഡ് പാര്‍ട്ട് ഫസ്റ്റ് പാര്‍ട്ടിനേക്കാള്‍ മികച്ചു നില്‍ക്കുന്നത്. ഇത് സെക്കന്‍ഡ് പാര്‍ട്ടിനുവേണ്ടി ഉണ്ടാക്കിയ സിനിമയായിരുന്നെങ്കില്‍ ഒരിക്കലും ഇത്ര നല്ല സ്റ്റോറി ഉണ്ടാവില്ലായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.
Leave a Reply