Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഥാപാത്രത്തിൻറെ പൂര്‍ണ്ണതയ്ക്ക് വേണ്ടി അങ്ങേയറ്റം പരിശ്രമം നടത്തുന്ന താരമാണ് ജയസൂര്യ. നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്ത് വന്നിട്ടുള്ളത്. ഏറ്റെടുത്ത കഥാപാത്രത്തെ മനോഹരമാക്കുന്നതിൽ പ്രത്യേക ശ്രദ്ധയാണ് ജയസൂര്യ കൊടുക്കാറുള്ളത്. താരത്തിൻറെ അടുത്തതായി വരാനിരിക്കുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിന് വേണ്ടി താരം നടത്തിയ ചില തയ്യാറെടുപ്പുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ്. ചിത്രത്തിൻറെ മേക്കിങ്ങ് വീഡിയോയാണ് ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നത്.
–
–
ജയസൂര്യ തൻറെ രണ്ട് കാതും കുത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നും, കാത് കുത്തുമ്പോള്‍ വലിയ വേദനയൊന്നുമില്ലായിരുന്നെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിൽ ഈ കഥാപാത്രത്തിന് കാത് കുത്തണമെന്ന് യാതൊരു നിർബന്ധവും ഇല്ലായിരുന്നു. രഞ്ജിത് ശങ്കര്‍ ആണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിക്കുന്നത്. പുണ്യാളൻ, സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങള്‍ക്ക് േശേഷം ജയസൂര്യയും രഞ്ജിത് ശങ്കറുംവീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
Leave a Reply