Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടൺ ∙ മുൻ ഫ്ലോറിഡാ ഗവർണ്ണറും 2016 ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയുമായ ജെബ് ബുഷ് സ്വവർഗ്ഗ വിവാഹത്തിനെതിരെ രംഗത്ത്.മെയ് മൂന്നാം വാരം ശനിയാഴ്ച നടത്തിയ റേഡിയോ പ്രഭാഷണത്തിലാണ് ജെബ് ബുഷ് തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.
സ്വവർഗ്ഗ വിവാഹത്തെക്കുറിച്ച് യുഎസ് സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കെ ജെബ് ബുഷ് നടത്തിയ പരാമർശം രാഷ്ട്രീയ നിരീഷകരിൽ ആകാംഷ ഉയർത്തിയിട്ടുണ്ട്.‘‘സുപ്രീം കോടതി വിധി എന്തുതന്നെയായാലും, വ്യവസ്ഥാപിതമായും കാലാകാലങ്ങളായി നടന്നു വരുന്നതുമായ വിവാഹത്തെ മാത്രമേ അംഗീകരിക്കാനാവൂ.’’ 20 വർഷം മുമ്പ് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ജെബ് ബുഷ് പറഞ്ഞു
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ യാഥാസ്ഥിക വോട്ടമാരുടെ പിന്തുണ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെബ് ബുഷിന്റെ പ്രഖ്യാപനമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.
Leave a Reply