Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രമുഖ ടെലിവിഷൻ അവതാരികയും പുതുമുഖ നടിയുമായ ജുവൽ മേരി വിവാഹിതയായി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകന്‍ ജെന്‍സണ്‍ സക്കറിയയാണ് വരൻ. ചങ്ങനാശ്ശേരിക്കടുത്ത് വേരൂരിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ച് ഇന്നലെയായിരുന്നു വിവാഹം. ചടങ്ങിൽ ദമ്പതികളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മഴവിൽ മനോരമ ചാനലിലെ പ്രശസ്ത റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിലെ സിലെ അവതാരികയായിരുന്നു ജുവൽ. മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ജുവലിന്റെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യാ വേഷമാണ് ജുവൽ ചെയ്യുന്നത്. ഇത് കൂടാതെ കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജുവല്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നതായി വാർത്തകളുണ്ട്.
–
–

–

–

–

Leave a Reply