Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:57 am

Menu

Published on December 24, 2014 at 10:08 am

തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ കുത്തിക്കൊന്നു;ജില്ലയിൽ ഇന്ന് ഹർത്താൽ

jewelry-store-owner-stabbed-to-death

കണ്ണൂര്‍: തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ കുത്തിക്കൊന്നു. ടെമ്പിള്‍ ഗേറ്റ് സ്വദേശി ദിനേശന്‍(55) ആണ് കുത്തേറ്റ് മരിച്ചത്.ഇയാളെ കടയില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.കഴുത്തിലും നെഞ്ചിലും കുത്തേറ്റ ദിനേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഷണ ശ്രമത്തിനിടെയായിരിക്കാം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ആക്രമികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.കൊലപാതകത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഇന്ന് കണ്ണൂര്‍ ജില്ലയിലെ സ്വര്‍ണ, വെള്ളി വ്യാപാരികള്‍ ഹര്‍ത്താലാചരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയും മര്‍ച്ചന്‍റ്സ് അസോസിയേഷനും തലശ്ശേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News