Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 10:43 pm

Menu

Published on January 4, 2014 at 1:27 pm

കറിയില്‍ ഉപ്പ് ചേര്‍ക്കാന്‍ മറന്ന ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

jharkhand-farmer-kills-wife-after-she-forgets-to-add-salt-in-curry-then-hangs-self

റാഞ്ചി : കറിയില്‍ ഉപ്പ് ചേര്‍ക്കാന്‍ ഭാര്യ മറന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 85 കിലോമീറ്റര്‍ അകലെ സിംദേഗാ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച്ച രാത്രിയിലാണ് മദ്യലഹരിയിലായിരുന്ന പുനീത് എന്ന കര്‍ഷകന്‍ ഭാര്യ ശോഭയെ മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം പുനീത് തൂങ്ങി മരിക്കുകയും ചെയ്തു.ഭക്ഷണത്തിന്റെ പേരിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയതായി കോലിബറാ പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News