Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:41 am

Menu

Published on September 24, 2017 at 10:40 am

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി പൊളിച്ചു

jihadi-conspiracy-to-assassinate-bangladesh-pm-sheikh-hasina-foiled

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി സുരക്ഷാ വിഭാഗം പൊളിച്ചു. ബംഗ്ലാദേശ് ആസ്ഥാകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തുല്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയാണ് ഷെയ്ഖ് ഹസീനയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയിരുന്നത്.

ഈ ആഗസ്റ്റ് 24 നായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള സ്പെഷല്‍ സെക്യൂരിറ്റി ഫോഴ്സിലെ ചിലര്‍ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ തീവ്രവാദികളും സുരക്ഷാ ഗാര്‍ഡുകളും തമ്മിലുള്ള സംഭാഷണം ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ഇന്റലിജന്‍സ് വിഭാഗം ചോര്‍ത്തുകയായിരുന്നു. ഇത് കൊലപാതക നീക്കത്തെ കുറിച്ച് അധികൃതര്‍ക്ക് സൂചന നല്‍കി.

ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ മാതൃക ഉപയോഗിച്ച് സ്വന്തം അംഗരക്ഷകരെ ഉപയോഗിച്ച് ഷെയ്ഖ് ഹസീനയെ വെടിവെച്ചുകൊല്ലാനായിരുന്നു ഇവരുടെ പദ്ധതി. തീവ്രവാദ വിരുദ്ധ സൈന്യവും അംഗരക്ഷകരും സംയുക്തമായി നടത്തിയ നീക്കമാണ് ഈ പദ്ധതി പൊളിക്കാന്‍ കാരണമാക്കിയത്.

വൈകുന്നേരത്തെ നടത്തത്തിനായി പ്രധാനമന്ത്രി പുറത്തേക്കിറങ്ങുമ്പോള്‍ ആക്രമിക്കുകയായിരുന്നു ഇവരുടെ നീക്കം. ഹസീനയുടെ ഓഫീസിനടുത്ത് സ്ഫോടനങ്ങള്‍ നടത്തി അംഗരക്ഷകരുടെ ശ്രദ്ധ അങ്ങോട്ട് തിരിച്ച ശേഷം കൃത്യം നടത്തുക എന്ന ആലോചന ഇതോടെ തകര്‍ന്നു.

ഈ ഗൂഢാലോചനയില്‍ പങ്കുള്ള മുഴുവന്‍ അംഗരക്ഷകരേയും പിടികൂടുന്നത് വരെ വിവരം പുറം ലോകം അറിയാതെ സൂക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ നിലവില്‍ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരുന്നു.

Loading...

Leave a Reply

Your email address will not be published.

More News