Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:15 am

Menu

Published on February 27, 2015 at 10:35 am

‘ജി­ഹാ­ദി ജോൺ’ ലണ്ടന്‍ പൗരനായ മുഹമ്മദ് എംവാസിയെന്ന് വെളിപ്പെടുത്തൽ

jihadi-john-named-as-mohammed-emwazi-from-london

ല­ണ്ടൻ: സി­റി­യ­യിൽ ബ­ന്ദി­ക­ളു­ടെ ക­ഴു­ത്ത­റു­ക്കു­ന്ന ഐസിസ് ഭീ­ക­രൻ ജി­ഹാ­ദി ജോൺ ല­ണ്ടൻ സ്വ­ദേ­ശി­യാ­യ മു­ഹ­മ്മ­ദ്‌ എം­വാ­സി­യാ­ണെ­ന്ന്‌ വെ­ളി­പ്പെ­ടു­ത്തൽ. പ്ര­മു­ഖ മാ­ധ്യ­മ­ങ്ങ­ളാ­യ ബി­ബി­സി­യും വാ­ഷി­ങ്‌­ടൺ പോ­സ്റ്റു­മാ­ണ്‌ ഇ­ക്കാ­ര്യം വെ­ളി­പ്പെ­ടു­ത്തി­യ­ത്‌. 26 കാരനായ എംവാസി ജനിച്ചത് ഗള്‍ഫ് രാജ്യത്താണെങ്കിലും പിന്നീട് ലണ്ടനിലേക്ക് കുടിയേറുകയും പൗരത്വം സ്വീകരിക്കുകയുമായിരുന്നെന്നാണ് വെളിപ്പെടുത്തുന്നത്  . ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ ജനിച്ച ഇംവാസി ലണ്ടനില്‍ വെച്ചാണ് ഐ.ടി ബിരുദമെടുക്കുന്നത്. തുടര്‍ന്ന് തീവ്രവാദത്തില്‍ ആകൃഷ്ടനായ ഇംവാസി ഐ.എസില്‍ അംഗമാകുകയായിരുന്നെന്നും മാധ്യമങ്ങളുടെ കണ്ടത്തെല്‍.അതേസമയം, മാധ്യമങ്ങളുടെ കണ്ടത്തെലുകളെ കുറിച്ച് പ്രതികരിക്കാന്‍ ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. 2014 ആഗസ്റ്റില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജയിംസ് ഫോളിയെ തലയറുത്ത് കൊല്ലുന്ന ദൃശ്യങ്ങളുമായാണ് ‘ജിഹാദി ജോണ്‍’ ആദ്യമായി ഐസിസിന്റെ  വീഡിയോയിൽ  ജോൺ പ്രത്യക്ഷപ്പെട്ടത്.  പിന്നീട്  അമേരിക്കൻ പത്രപ്രവർത്തകൻ സ്റ്റീവ് സോട്ട്ലോഫ്,  ബ്രിട്ടീഷ് സാമൂഹ്യപ്രവർത്തകൻ ഡേവിഡ് ഹെയ്ൻസ്, ബ്രിട്ടീഷ് ടാക്സി ഡ്രൈവർ അലൻ ഹെന്നിംഗ്, അമേരിക്കൻ സാമൂഹ്യപ്രവർത്തകൻ അബ്ദുൽ  റഹ്‌മാൻ കാസിഗ് എന്നിവരുടെ തലയറുക്കുന്ന വീഡിയോകളിലും ജോൺ ഉണ്ടായിരുന്നു.കണ്ണും ചെവിയുടെ മുകള്‍ ഭാഗം ഒഴികെയുള്ള ഭാഗങ്ങള്‍ കറുത്ത മുഖം മൂടി കൊണ്ട് മറച്ച് ബ്രിട്ടീഷ് ഉച്ചാരണമുള്ള ഇംഗ്ലീഷ് ഭാഷയിലാണ് ജോണ്‍ സംസാരിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News