Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:35 am

Menu

Published on January 16, 2018 at 1:22 pm

കഴിഞ്ഞയാഴ്ച നിരക്കുകള്‍ കുറച്ച് ഞെട്ടിച്ചതിനു പിന്നാലെ ജിയോയില്‍ നിന്നും ഇതാ അതിലും വലിയ ഓഫര്‍

jio-with-more-than-100-percent-cashback-offer

കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകള്‍ വെട്ടിക്കുറച്ച് ഞെട്ടിച്ചതിനു പിന്നാലെ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. ഇന്നു മുതല്‍ റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറാണ് ജിയോ മുന്നോട്ടുവെക്കുന്നത്.

398 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കും. 398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും. മൈ ജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

എന്നാല്‍ തിരികെ കിട്ടുന്ന ഈ 400 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചറുകളായേ ഉപയോഗിക്കാന്‍ സാധിക്കൂ. ജനുവരി 16 മുതല്‍ 31 വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. അതേസമയം, ആമസോണ്‍ പേ വഴി ജിയോ റീചാര്‍ജ് ചെയ്താല്‍ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോള്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് തുകയായി ലഭിക്കും. മൊബിക്യുക്ക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയാണ് ക്യാഷ്ബാക്ക്.

കഴിഞ്ഞ ആഴ്ച വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ഡാറ്റാ നിരക്കുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് ജിയോ പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ 28 ജിബി നല്‍കിയിരുന്ന 199 രൂപയുടെ പ്ലാന്‍ 149 രൂപയായി കുറച്ചു. ദിവസം 1 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കും. കൂടാതെ 399 രൂപ പ്ലാന്‍ 349 രൂപയായി കുറച്ചു. 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.

459 രൂപയുടെ പ്ലാന്‍ 399 രൂപയായും കുറച്ചു. 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ. 499 രൂപ പ്ലാന്‍ 449 രൂപയായാണ് കുറച്ചത്. 91 ദിവസത്തേക്ക് 91 ജിബി ഡേറ്റ. ദിവസം ഒരു ജിബി ഡേറ്റ പ്ലാനുകള്‍ക്കെല്ലാം 50 രൂപയാണ് വെട്ടിക്കുറച്ചത്. ജനുവരി ഒമ്പത് മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്.

Loading...

Leave a Reply

Your email address will not be published.

More News