Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധ കേസില്‍ നാളെ കോടതി ശിക്ഷ വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് നാളെ വിധി പ്രസ്താവന നടത്തുക. പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ മേല്‍ ചാര്‍ത്തിയിട്ടുള്ള കൊലപാതകം,ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു.
ദൃക്‌സാക്ഷികളില്‌ളാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്. അസം സ്വദേശി അമീറുള്‍ ഇസ്‌ളാമാണ് കേസിലെ ഏക പ്രതി. 2016 ഏപ്രില്‍ 28 രാത്രി 8.30 ഓടെയാണ് മരിച്ച നിലയില്‍ ജിഷയെ അമ്മ രാജേശ്വരി കണ്ടെത്തിയത്.
പ്രതികളെക്കുറിച്ച് ആദ്യഘട്ടത്തില്‍ ഒരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ, തലമുടി, ഉമിനീര്‍, തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഇവയെല്ലാം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു പ്രതിയെ പിടികൂടിയത്. അങ്ങനെ 46 ദിവസങ്ങള്‍ക്ക് ശേഷം അന്യ സംസ്ഥാന തൊഴിലാളിയായ അമീറിനെ പൊലീസ് തെളിവുകളുടെ ബലത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Reply