Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വിധിയ്ക്കുന്നത് കോടതി നാളെയ്ക്കു മാറ്റി. അമീറിന് ചെയ്ത കുറ്റത്തില്‍ പശ്ചാത്തപമില്ലെന്നും ഇയാളെ തിരിച്ചു സമൂഹത്തിലേയ്ക്ക് വിടാന്‍ പറ്റില്ലെന്നും ജിഷ കേസ് നിര്‍ഭയ കേസിന് സാമാനമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, നിരപരാധിയ്ക്ക് എന്തു ശിക്ഷ നല്‍കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്ന് പ്രതിഭാഗം വക്കീല്‍ ബി. എല്‍ ആളൂര്‍ പറഞ്ഞു.
ശിക്ഷാവിധി സംബന്ധിച്ച വാദം ഇതാദ്യമായാണ് ഇത്രയും നേരം നീളുന്നത്. ഇതോടെയാണ് ശിക്ഷ നാളത്തേക്ക് മാറ്റിയത്. നാളെ രാവിലെ 11 മണിക്ക് തന്നെ വിധി ഉണ്ടായേക്കും. ആദ്യം അമീര്‍ ഉള്‍ ഇസ്ലാമിന് പറയാനുള്ളതാണ് കോടതി കേട്ടത്. ജിഷയെ തനിക്ക് മുന്‍ പരിചയമില്ല. തനിക്കെതിരെ തെറ്റായ കുറ്റമാണ് ചുമത്തിയതെന്ന് അമിര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. തനിക്ക് അസമീസ് ഭാഷ മാത്രമേ അറിയു. അതുകൊണ്ട് അസം അറിയാവുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്ര ഏജന്‍സി കേസ് തുടരന്വേഷിക്കണമെന്നും അമീര്‍ പറഞ്ഞു.
പ്രതിക്ക് 26 വയസേയുള്ളൂവെന്ന് പ്രതിഭാഗം ഉന്നയിച്ചു. മദ്യലഹരിയില്‍ ചെയ്തുപോയതാണ്. പ്രതിയെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങളുണ്ട്. അതിനാല്‍ കുറഞ്ഞ ശിക്ഷയെ നല്‍കാവൂവെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാദത്തില്‍ ഉടനീളം അമീര്‍ യഥാര്‍ത്ഥ പ്രതിയല്ലെന്ന നിലപാടില്‍ പ്രതിഭാഗം ഉറച്ചുനിന്നു. എന്നാല്‍ അതെല്ലാം മുന്‍പ് പറഞ്ഞ കാര്യങ്ങളാണെന്ന് കോടതിയും അറിയിച്ചു.
Leave a Reply