Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:55 am

Menu

Published on June 7, 2016 at 4:11 pm

കൊല്ലപ്പെടുമ്പോള്‍ ജിഷ മദ്യം കഴിച്ചിരുന്നു; മണിക്കൂറുകള്‍ മുമ്പ്‌ പുറത്തുപോയി..?

jishas-murder-case-new-controversies

കൊച്ചി: കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ്‌ ജിഷ പുറത്തുപോയിരുന്നതായി റിപ്പോർട്ട്.കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ് ജിഷ പുറത്തുപോയിരുന്നതായി അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. ഏപ്രില്‍ 28 ന് വൈകീട്ട് അഞ്ച് മണിയ്ക്ക് ശേഷമാണ് ജിഷ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്.നല്ല വസ്ത്രങ്ങള്‍ ധരിച്ച് ജിഷ പുറത്തേക്ക് പോയത്. പിന്നീട് 1.15ന് തിരിച്ചെത്തിയെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. പെരുമ്പാവൂര്‍ കോതമംഗലം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് അന്വേഷണസംഘത്തേ ഇക്കാര്യം അറിയിച്ചത്. ബസ് സ്‌റ്റോപ്പില്‍ ജിഷയെ കണ്ടവരും ഇക്കാര്യം സ്ഥിരീകരിച്ചു.

ജിഷയുടെ ആമാശയത്തില്‍ കണ്ടെത്തിയ െ്രെഫഡ് ഫ്രൈഡ് റൈസും സോഫ്റ്റ് ഡ്രിങ്കും ആ സമയത്ത് കഴിച്ചതാവാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍, ജിഷ പുറത്തുപോയത് എന്തിനാണെന്നോ ആരെയെങ്കിലും അന്ന് കണ്ടിരുന്നോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ദിവസങ്ങളായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെടുമ്പോള്‍ ജിഷ മദ്യം കഴിച്ചിരുന്നു. എന്നാല്‍, മദ്യം എവിടെ നിന്നും ലഭിച്ചു എന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം ജിഷയുടെ അടുത്ത ബന്ധുവിനെ പലപ്പോഴും മദ്യപിച്ച നിലയില്‍ കണ്ടിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം ജിഷയുടെ അമ്മയുടേയും ദൃക്‌സാക്ഷികളുടേയും മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണ സംഘത്തേ കുഴക്കുന്നത്. മന:ശാസ്ത്രജ്ഞന്റെ സാനിധ്യത്തില്‍ അമ്മ രാജേശ്വരിയെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. ജിഷയുടെ വീട്ടില്‍ നിന്നും ലഭിച്ച പെന്‍കാമറ വിശദമായ പരിശോധനക്ക് അയച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പെന്‍കാമറ എന്തിനെന്ന കടയുടമയുടെ ചോദ്യത്തിനു അമ്മ നല്‍കിയ മറുപടിയും അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. അതൊക്കെ വഴിയേ മനസിലാവും ടി.വിയിലും മറ്റും കാണാം എന്നായിരുന്നു അമ്മ കടയുടമയുടമയോട് പറഞ്ഞത്. ഉത്തരത്തിന്റെ പൊരുള്‍ എന്തായിരുന്നു എന്ന് രാജേശ്വരി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊല നടത്തിയത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തില്‍ തന്നെയാണ് പുതിയ സംഘവും അന്വേഷണം നടത്തുന്നത്.

കൊല്‍ക്കത്ത, ഗുവാഹട്ടി, പാട്‌ന, ബീഹാര്‍, റാഞ്ചി, ആസാം എന്നിവിടങ്ങളില്‍ അന്വേഷണസംഘം പരിശോധന തുടരുകയാണ്. കൊലയാളിയെ കണ്ടെത്താന്‍ പോളിഗ്രാഫ് പരിശോധന പരിശോധന നടത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മൊഴികളില്‍ വൈരുദ്ധ്യമുള്ള സാക്ഷികളേയും സംശയത്തേ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരേയുമാണ് പരിശോധനക്ക് വിധേയരാക്കുന്നത്. രാജ്യത്തെ വിദഗ്ധരുടെ സേവനം ഇതിനായി ലഭ്യമാക്കാന്‍ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഫോറന്‍സിക് പരിശോധനക്കുള്ള ഏറ്റവും മികച്ച ആളുകള്‍ രാജ്യത്തുണ്ട്.

അവരുടെ സേവനം ജിഷ കേസില്‍ പോളിഗ്രാഫ് പോലുള്ള കാര്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ കേസ് തെളിയിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടായിട്ടുണ്ട്. ശ്രദ്ധാപൂര്‍വം വിശകലന ബുദ്ധിയോടെ അന്വേഷിച്ചാല്‍ കേസ് തെളിയിക്കാന്‍ കഴിയും. ഇക്കര്യത്തില്‍ തനിക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ട്. ബുദ്ധിമുട്ടുള്ള കേസായി തോന്നിയില്ല. അന്വേഷണ സംഘത്തിലുള്ളവരെല്ലാം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരാണ്. ഊര്‍ജസ്വലമായാണ് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏത് വഴിയിലൂടെ പോയാലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുകയെന്ന് താന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ശ്രദ്ധയോടെ മൂന്നോട്ടു പോയാല്‍ പ്രതിയെ പിടികൂടാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്.

പോലീസിന് തുടക്കത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്ന് ബെഹ്‌റ പറഞ്ഞു. മുന്നോട്ടുള്ള അന്വേഷണത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് നിങ്ങള്‍ ആലോചിക്കേണ്ടെന്നും അത് ഭരണപരമായി കൈകാര്യം ചെയ്തുകൊള്ളാമെന്നും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News