Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 10:50 pm

Menu

Published on June 2, 2016 at 11:15 am

ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു

jishas-murder

കൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കൊലയാളിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 5 അടി 7 ഇഞ്ച് ഉയരം, വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടു കൂടിയ വ്യക്തിയുടെ രേഖാചിത്രമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കിയത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ ആ പ്രദേശത്ത് കണ്ട വ്യക്തിയുടെ രേഖാചിത്രങ്ങളാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നത്. ചിത്രവുമായി സാമ്യമുള്ള വ്യക്തിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ എറണാകുളം റൂറല്‍ ഡിപിസി 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്പി 9497990078, കുറുപ്പംപടി എസ്‌ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

ഒരു രേഖാചിത്രം നേരത്തേ തയാറാക്കിയിരുന്നെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. കൊലപാതകം നടത്തിയ ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ് പുതിയ രേഖാചിത്രം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വരച്ചതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ് ഇയാളുടെ പുതിയ രേഖാചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News