Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 4:12 am

Menu

Published on June 28, 2016 at 3:47 pm

ജിഷയുടെ അമ്മ സഹോദരിയും അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞില്ല

jishas-sister-mother-fail-to-identify-ameer-ul-islam

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പ്രതിയെ തിരിച്ചറിഞ്ഞില്ല. അമീറിനെ ആദ്യമായി കാണുകയാണെന്നാണ് അമ്മ രാജേശ്വരി വ്യക്തമാക്കിയത്.പിടിയിലായ പ്രതി അമീറുള്‍ ഇസ്‌ലാമിനെ തിരിച്ചറിയാന്‍ ഇന്ന് ഇരുവരേയും ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചിരുന്നു.
രാവിലെ അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് ആലുവയിലേക്ക് കൊണ്ടുപോയത്.ജിഷയുടെ വീട്ടിലും അമീറുള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലുമാണ് വന്‍ പൊലീസ് സുരക്ഷയില്‍ തെളിവെടുപ്പ് നടത്തിയത്. അതേസമയം അമീറുള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ തെളിവെടുപ്പിനായി എത്തിച്ചെങ്കിലും വലിയ ജനക്കൂട്ടം ചൂറ്റും കൂടിയത് കൊണ്ട് തെളിവെടുപ്പ് നടത്താനായില്ല.
തുടര്‍ന്ന് പെരുമ്പാവൂരിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫിസിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ആലുവയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബുധനാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ഇന്നു പുലര്‍ച്ചെ അമീറുളിനെ പെരുമ്പാവൂരിലെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. കറുത്ത മുഖംമൂടി ധരിപ്പിച്ചാണ് ആറരയോടെ കുറുപ്പുംപടി കനാല്‍കരയിലെത്തിച്ച പൊലീസ് വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട വഴിയിലും ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തും തെളിവെടുപ്പ് നടത്തി.
പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നാട്ടുകാരുടെ പ്രതികരണം എത്തരത്തിലാകും എന്നറിയില്ലാത്തതിനെ തുടര്‍ന്നാണ് പുലര്‍ച്ചെ ആറുമണിക്ക് ആലുവ പൊലീസ് ക്ലബില്‍ നിന്ന് എട്ടു പൊലീസ് വാഹനങ്ങളുടെ സുരക്ഷയില്‍ പ്രതി അമീറുളിനെ ജിഷയുടെ വീട്ടിലെത്തിച്ചത്. എന്നാല്‍ കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന മഞ്ഞ ബനിയനും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇതുവരെ കണ്ടെടുക്കാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News