Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:16 am

Menu

Published on April 8, 2017 at 10:32 am

പൊലീസ് നടപടിയെ ന്യായീകരിക്കുന്ന സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധമെന്ന് മഹിജ

jishnu-pranoy-mahija-police-prd-advertisement

തിരുവനന്തപുരം:  ജിഷ്ണു കേസില്‍ വിശദീകരണവുമായി സര്‍ക്കാര്‍ നല്‍കിയ പത്രപ്പരസ്യം വസ്തുതാവിരുദ്ധമാണെന്ന് അമ്മ മഹിജ. തന്നോട് ഒരുവാക്കുപോലും ചോദിക്കാതെയാണ് പരസ്യം നല്‍കിയതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാരം കിടക്കുന്ന മഹിജ വ്യക്തമാക്കി.

മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങള്‍ സത്യം പറയുന്നുണ്ടെന്നു വ്യക്തമാക്കിയ അവര്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തന്റെ മകന് പകരമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. നീതികിട്ടുംവരെ സമരം തുടരും. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന കുടുംബത്തിനെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. പൊലീസിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതെന്നും മഹിജ പറഞ്ഞു.

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ പൊലീസ് നടപടി ന്യായീകരിച്ച് മാധ്യമങ്ങളില്‍ പി.ആര്‍.ഡിയുടെ പരസ്യം വന്നതിനോടു പ്രതികരിക്കുകയായിരുന്നു മഹിജ. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെ അതിക്രമമുണ്ടായിട്ടില്ലെന്നു പരസ്യം വിശദീകരിക്കുന്നു. പ്രശ്‌നങ്ങളുണ്ടാക്കിയതു പുറത്തുനിന്നുള്ള സംഘമാണെന്നാണു വാദം.
ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത് ?  എന്ന തലക്കെട്ടില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പേരിലാണ് ശനിയാഴ്ച പത്രങ്ങളില്‍ പരസ്യം നല്‍കിയത്.

ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പരസ്യത്തില്‍ പറയുന്നു. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡി.ജി.പിയെ കാണാന്‍ എത്തിയവേളയില്‍ പുറത്തുനിന്നുള്ള ഒരു സംഘം നുഴഞ്ഞുകയറി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണജനകമായ പ്രചാരണമാണ് ഒരു സംഘം അഴിച്ചുവിടുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്. ഡി.ജി.പി ഓഫീസിന്റെ മുമ്പിലെ സംഭവങ്ങളും അതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ അക്രമസമരങ്ങളും സര്‍ക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ പ്രതിഫലനമാണെന്നും പരസ്യം കുറ്റപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News