Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന: ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മഞ്ചി രാജി വച്ചു. നിയമസഭയിൽ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് രാവിലെ ഗവര്‍ണറെ നേരില്‍ക്കണ്ട് രാജി സമര്‍പ്പിച്ചത്. മാഞ്ചിക്കൊപ്പമുള്ള നാല് എംഎല്‍എമാരെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്നലെ ബിഹാര്‍ ഹൈക്കോടതി വിലക്കിയിരുന്നു.വിശ്വാസവോട്ടില്‍ ജയിക്കാന്‍ സാധിക്കില്ല എന്ന കണക്കുകൂട്ടലിലാണ് രാജിയെന്നാണ് വിലയിരുത്തപ്പെടുന്നത്.ജനതാദൾ (യു) നിയമസഭാ കക്ഷി നേതാവായി നിതീഷ്‌കുമാറിനെ തെരഞ്ഞെടുക്കുകയും രാജിവയ്ക്കാൻ വിസമ്മതിച്ച മാഞ്ചിയെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയത്.
Leave a Reply