Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘ഫോഴ്സ്2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ജോണിന് പരിക്കേറ്റത് . താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു ചിത്രീകരണം.ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ നിന്ന് മറ്റൊരു ട്രെയിനിലേക്ക് ചാടുമ്പോഴാണ് നടന് പരുക്ക് പറ്റിയത്. ചാടുമ്പോള്‍ ബാലന്‍സ് തെറ്റി കല്‍ക്കൂനയിലേക്ക് വീഴുകയായിരുന്നു.പരുക്കേറ്റ ജോണ്‍ ഡോക്ടറുടെ നിര്‍ദ്ദേശം വകവയ്ക്കാതെ ജോലി തുടര്‍ന്നതാണ് പരുക്ക് കൂടുതല്‍ വഷളാക്കിയത്. ജോണ്‍ എബ്രഹാം സുഖം പ്രാപിയ്ക്കുന്നത് വരെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചീത്രീകരണം മാറ്റി വച്ചിരിക്കുകയാണ്.അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രം 2011-ല്‍ പുറത്തിറങ്ങിയ ഫോഴ്‌സിന്റെ രണ്ടാം ഭാഗമാണ്. ആദ്യഭാഗത്തില്‍ ജനീലിയ ഡിസൂസയായിരുന്നു ജോണിന്റെ നായിക. ഫോഴ്‌സ് 2വില്‍ സോനാക്ഷി സിന്‍ഹയാണ് നായികയാവുന്നത്. ചിത്രം 2016-ല്‍ തീയറ്ററിലെത്തും.
Leave a Reply