Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:37 am

Menu

Published on March 6, 2014 at 1:21 pm

അമൃതാനന്ദമയിയുടെ ശിഷ്യ ഗെയിലുമായുള്ള ബ്രിട്ടാസിൻറെ അഭിമുഖം [വീഡിയോ ]

john-brittas-interview-gail-tredwell-kairali-people-tv

ഒടുവില്‍ എല്ലാവരും കാത്തിരുന്ന ആ വാർത്ത കൈരളിചാനല്‍ പുറത്തുവിട്ടു..!!!മാതാ അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗായത്രിയെന്ന  ഗെയില്‍ ട്രെട്വേലുമായി കൈരളിചാനല്‍ പ്രഥമന്‍ ജോണ്‍ ബ്രിട്ടാസ് അമേരിക്കയിലെ ഗെയിലിന്‍റെ  താമസസ്ഥലത്തുവെച്ചു നടത്തിയ അഭിമുഖമാണ് ഇന്റര്‍നാഷണല്‍ ബ്രേക്കിംഗായി പുറത്തുവന്നിരിക്കുന്നത്.അഭിമുഖത്തില്‍ മഠത്തെ വെല്ലുവിളിച്ചാണ് അമ്മയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വല്‍ രംഗത്തുവന്നിരിക്കുന്നത്. തനിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അമൃതാനന്ദമയി മഠത്തിനോട് ഗെയ്ല്‍ വെല്ലുവിളിച്ചു. മഠത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അവര്‍ പറഞ്ഞു.ആശ്രമത്തില്‍ വച്ച് സ്വാമി അമൃതസ്വരൂപാനന്ദ തന്നെ ബലാത്സംഗം ചെയ്തുവെന്നും അവര്‍ വെളിപ്പെടുത്തി. താന്‍ അമൃതാനന്ദമയിയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച ലക്ഷ്മി എന്ന സ്വാമിനിയും ആശ്രമത്തില്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്. തന്റെ അതേ അവസ്ഥയിലൂടെയാണ് അവരും കടന്നുപോയത്. അവര്‍ പേടിച്ചിട്ടാണ് മിണ്ടാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ തനിക്കെതിരെ തിരിഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല. തനിക്കെതിരെയുള്ള ലക്ഷ്മിയുടെ പരാമര്‍ശം സ്വമേധയാ ഉള്ളതാണെന്ന് കരുതുന്നിലെന്നും ഗെയ്ല്‍ പറഞ്ഞു.പ്രമുഖ ശിഷ്യന്മാരുമായി അമൃതാനന്ദമയി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് താന്‍ സ്വന്തം കണ്ണ് കൊണ്ട് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഗെയ്ല്‍ ആശ്രമത്തിനു പുറത്തുപോയി മറ്റ് സ്ത്രീകളെ പ്രാപിക്കാതിരിക്കാനാണ് അമ്മ ശിഷ്യന്മാരുമായി ലൈംഗീകബന്ധത്തിന് വഴങ്ങിയത് എന്നാണ് ആദ്യം കരുതിയതെന്നും പറഞ്ഞു. പിന്നീട് വിചാരിച്ചു ചെറുപ്പക്കാര്‍ മഠം ചാടിപ്പോകാതിരിക്കാന്‍ വേണ്ടി അമ്മ വിധേയയാവുന്നതെന്ന്. എന്നാല്‍ പിന്നീടാണ് കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ലയെന്നു മനസിലായത്. താന്‍ മഠത്തിലെത്തി കുറച്ച് കാലത്തിന് ശേഷമാണ് മാതാ അമൃതാനന്ദമയിയും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതെന്നും ഗെയ്ല്‍ പറഞ്ഞു.താന്‍ ബലാത്സംഗം ചെയ്യപ്പെട്ട വിവരം അമ്മയോട് പറയാന്‍ ഭയമായിരുന്നു. ആശ്രമത്തില്‍ എവിടെയും പരാതിപ്പെട്ടാന്‍ സ്ഥലമില്ലായിരുന്നു. അമ്മയും അമൃതസ്വരൂപാനന്ദയും തമ്മിലുള്ള ബന്ധം തന്നെയായിരുന്നു ഇതിനു കാരണമെന്നും ഗെയ്ല്‍ പറഞ്ഞു.മഠത്തില്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഇതിനെതിരെ പ്രതികരിച്ച പലരെയും മഠം നിശബ്ദരാക്കി. ജനങ്ങള്‍ കാണുന്നതല്ല അമ്മയുടെ യഥാര്‍ത്ഥ സ്വഭാവം.അമ്മ ചീത്തവിളിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നുവെന്നും ഗെയ്ല്‍ പറഞ്ഞു.തനിക്ക്‌ ഭീഷണിയുണ്ടെന്നും നിരവധി ഭീഷണി ഫോണ്‍ കോളുകളും മെയിലുകളും ലഭിക്കുന്നുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു.ഹോളി ഹെല്‍ എന്ന പുസ്തകത്തിലൂടെയാണ് ഗെയ്ല്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അമൃതാനന്ദമയിയുടെ അടുത്ത ശിഷ്യനായ ബാലുവെന്ന സ്വാമിയും മഠത്തിലെ മറ്റൊരു സ്വാമിയും ചേര്‍ന്നു തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും സ്വത്തു തട്ടിയെടുത്തതായുമാണു പുസ്‌തകത്തില്‍ ഗെയ്‌ല്‍ ട്രെഡ്‌വെല്‍ ആരോപിച്ചത്‌. ഇരുപത് വര്‍ഷം അമൃതാനന്ദമയിയുടെ സന്തത സഹചാരിയായിരുന്നു ഗെയ്ല്‍ ട്രെഡ്വല്‍.രണ്ട് ഭാഗങ്ങളുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം മാത്രമാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്തിട്ടുള്ളത്. അഭിമുഖത്തിൻറെ രണ്ടാം ഭാഗം ഇന്ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യുമ്പോൾ കൂടുതൽ ഗുരുതരമായ എന്തെല്ലാം ആരോപണങ്ങളാണ് ഇനിയും പുറത്തുവരാനിക്കുകയെന്ന് കാതോർത്തിരിക്കുകയാണ് കേരളം.

Loading...

Leave a Reply

Your email address will not be published.

More News