Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പരസ്പരം വീറോടെ ഏറ്റുമുട്ടുന്ന ഒരു വേദിയില്‍ പ്രണയസാഫല്യം. ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഇടിക്കൂട്ടിലായിരുന്നു ഈ അപൂര്‍വ്വ സംഭവം.
കഴിഞ്ഞ ദിവസം ഓര്‍ലാന്‍ഡോയിലെ കാംപിങ് വേള്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് പ്രണയസാഫല്യത്തിനായിരുന്നു. അതും എഴുപതിനായിരത്തോളം കാണികളുടെ മുന്നില്‍.

സസ്പെന്‍സും റൊമാന്‍സും നിറഞ്ഞു നിന്ന ഈ കഥയിലെ നായകന്‍ ഡബ്ല്യു.ഡബ്ല്യു.ഇ താരം ജോണ്‍ സിനയാണ്. നായികയാകട്ടെ സഹതാരമായ നിക്കി ബെല്ലയും. റസില്‍മാനിയയിലെ ടാഗ് ടീം മത്സരത്തിന് ശേഷം സിന ഒരു മോതിരം കൈയിലെടുത്ത്, നിക്കി ബെല്ലയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ വന്ന ഈ സ്നേഹം കണ്ട് ആദ്യം ബെല്ലെക്ക് എന്തു ചെയ്യണമെന്ന് മനസ്സിലായില്ല. അവര്‍ ദൈവത്തെ വിളിച്ച് കൈ കൊണ്ട് മുഖം മറച്ചു. പിന്നീട് സിനയെ ചുംബിച്ച്, ആലിംഗനം ചെയ്ത് അവര്‍ ആ വിവാഹ വാഗ്ദാനം സ്വീകരിച്ചു. ചുറ്റും കൂടി നിന്ന ആരാധകര്‍ കൈയടിയോടെ സിനയ്ക്ക് പിന്തുണയേകി.
യഥാര്‍ത്ഥ ജീവിതത്തില്‍ ദമ്പതികളായ മിസ്-മാര്‍സെ ജോഡിയെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു സിനയുടെ ഈ പ്രൊപ്പോസല്‍. വിജയാഘോഷത്തിനിടെ, മറക്കാനാകാത്ത മറ്റൊരു നിമിഷം കൂടി ലഭിച്ചത് ബെല്ലെക്ക് ഇരട്ടിമധുരമായി. 2012ല്‍ ജോണ്‍ സിന തന്റെ ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞിരുന്നു.
Leave a Reply