Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് 2600 കോടിയുടെ വമ്പൻ പിഴ. ലോസ് ഏഞ്ചലസ് കോടതിയാണ് ഇത്രയും വലിയ ഒരു തുക ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് വിധിച്ചത്. കാലിഫോര്‍ണിയാ സ്വദേശിനിയായ ഇവ ഇക്കിനെറിയ എന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് കേസും കേസിനു ശേഷം ഇങ്ങനെ ഒരു വിധിയും വന്നത്.
1950 മുതൽ 2016 വരെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് അണ്ഡാശയ കാന്‍സര്‍ വന്നെന്നും ഇത്തരം ഉൽപ്പന്നങ്ങളെ സംബന്ധിച്ച് ഒരു മുന്നറിയിപ്പും നൽകാതെ ഉപയോക്താക്കളെ കബളിപ്പിക്കുന്ന പ്രവർത്തനമാണ് കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും മുൻനിർത്തിയാണ് ഈ സ്ത്രീ പരാതി കൊടുത്തത്.
യുവതിയുടെ വാദം ശരിവെച്ച കോടതി വാദം അംഗീകരിച്ചു കമ്പനിക്ക് മേൽ പിഴ വിധിക്കുകയായിരുന്നു. അതേസമയം വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് കമ്പനി വക്താവ് കരോള്‍ ഗുഡ് റിച്ച് അറിയിക്കുകയുണ്ടായി.
സമാനമായ ഒരു സംഭവത്തിൽ ഇതിനു മുമ്പും കമ്പനിക്ക് പിഴ ലഭിച്ചിരുന്നു. അന്ന് ഒരു യു എസ് വനിത നൽകിയ പരാതിയിൻമേൽ മിസൗറിയിലെ സെന്റ് ലൂയിസ് കോടതി 110മില്യണ്‍ ഡോളര്‍ പിഴയായി വിധിച്ചിരുന്നു. നിലവിൽ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ പല രാജ്യങ്ങളിലായി മൂവായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Leave a Reply