Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: കാന്‍സര്‍ ബാധിച്ച് യുവതി മരിച്ച സംഭവത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ പിഴ.ജാക്വിലിന്‍ ഫോക്‌സ് എന്ന യുവതിയാണ് ക്യാന്‍സര്‍ വന്ന് മരിച്ചത്.വര്‍ഷങ്ങളായി യുവതി ജോണ്‍ണ്‍ അന്റ് ജോണ്‍സണിന്റെ ടാല്‍ക്കം പൗഡറാണ് ഉപയോഗിച്ചിരുന്നതെന്നും ഇതുമൂലമാണ് അവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചതെന്നുമാണ് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചതാണ് യുവതിക്ക് ക്യാന്‍സര്‍ പിടിപെടാന്‍ ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ വാദം. യുവതിയുടെ കുടുംബത്തിനുണ്ടായ യഥാര്‍ത്ഥ നഷ്ടത്തിന് 10 മില്യണ്‍ ഡോളറും ശിക്ഷയെന്ന നിലയില്‍ 62 മില്യണ്‍ ഡോളറും നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഏകദേശം 30 വര്‍ഷം ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉപഭോക്താവായിരുന്നു ഫോക്‌സ്. 30 വര്‍ഷത്തോളമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി പൌഡറും മറ്റുത്പ്പന്നങ്ങളുമാണ് ജാക്കി ഉപയോഗിച്ചിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രചാരത്തിലുള്ളതും ഉപഭോക്താക്കളുള്ളതുമായ കമ്പനിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ്. സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും പ്രതികൂലമായ ഒരു വിധി അവര്‍ നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‌സണ്‍ നേരിടുന്നത്. കമ്പനി ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിയ്ക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന വസ്തുത മറച്ചുവെച്ചു എന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തിലുള്ള ഒരു ലേബലുകളും കമ്പനി പതിച്ചിരുന്നില്ലെന്നുള്ള ആക്ഷേപവും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. തങ്ങള്‍ക്കെതിരായ കോടതി വിധിയ്‌ക്കെതിരെ അപ്പീലുമായി മുന്നോട്ടുപോകാനാണ് കമ്പനിയുടെ തീരുമാനം.
Leave a Reply