Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 11:37 pm

Menu

Published on May 26, 2016 at 11:20 am

ജിഷ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകള്‍; കൊല സ്വത്തവകാകാശം ചോദിച്ചതിനുള്ള പ്രതികാരം; പുതിയ ആരോപണങ്ങളുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

jomon-puthenpurackals-new-allegations-against-the-congress-leader

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷ കേരളത്തിലെ സമുന്നതനും പെരുമ്പാവൂര്‍ സ്വദേശിയുമായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത്. ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷത്തോളമായി ഈ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നെന്നും ജിഷ ഇയാളുടെ വീട്ടിലെത്തി സ്വത്തിന്‍മേല്‍ അവകാശ വാദം ഉന്നയിച്ചിരുന്നതായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നു. എന്നാല്‍ ഈ നേതാവ് ജിഷയ്ക്ക് സ്വത്തില്‍ അവകാശം നല്‍കിയില്ല. തുടര്‍ന്ന് പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ജിഷ ഇയാളെ ഭീഷണിപ്പെടുത്തി. ഈ സംഭവത്തിന് ശേഷമാണ് ജിഷ അതിദാരുണമായും മൃഗീയമായും കൊല്ലപ്പെട്ടതെന്ന് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പ്രമുഖന്റെ പേര് വ്യക്തമാക്കുന്നില്ല. പിണറായി വിജയന് നല്‍കിയ പരാതി ജോമോന്‍ തന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണെന്നും ജോമോന്‍ ആരോപിക്കുന്നു. രാജ്യത്തെ നടുക്കിയ കൊലക്കേസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തതെന്നും ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു, കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല, വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ ജോമോന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോപണ വിധേയനായ ഉന്നത കോണ്‍ഗ്രസ്സ് നേതാവിന്റെ ശുപാര്‍ശയില്‍ നിയമിതരായ കുറുപ്പുംപടി എസ്.ഐയും സി.ഐയും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്കെഴുതിയ കത്തിൻറെ പൂർണ രൂപം

jisha's murder case

സര്‍,

പെരുമ്പാവൂരിലെ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു.

മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ ടി നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളില്‍ കുറ്റിക്കാട്ട് പറമ്പില്‍ സ്വന്തം വീട്ടില്‍ 28.04.2016 ന് അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ മേല്‍പ്പറഞ്ഞ ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ടില്‍ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണ്.

രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോണ്‍ഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാന്‍ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചത്.

പോസ്റ്റേേുമാര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീല്‍ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോണ്‍ഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടി എസ്.ഐയും സി.ഐ യും ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമിക അന്വേഷണ സംഘത്തില്‍ മുഴുവന്‍ തെളിവും നശിപ്പിക്കാന്‍ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണെമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹാദരപൂര്‍വ്വം
25.5.2016
തിരുവനന്തപുരം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News