Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ലൈംഗികാരോപണ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ബലാത്സംഗം നടന്നില്ലെന്നും തൻറെ നീലച്ചിത്രം എടുത്ത യുവതിക്കെതിരെ കേസെടുത്തില്ലെന്നും തെറ്റയില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജോസ് തെറ്റയില്‍ പറയുന്നു. എഫ്‌ഐആര്‍ റദ്ദാക്കിയാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.എട്ടു മാസങ്ങള്‍ക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവം ഇപ്പോള്‍ കുത്തിപ്പൊക്കിയത് തൻറെ രാഷ്ട്രീയഭാവി തകര്‍ക്കാനാണെന്നാണ് തെറ്റയിലിൻറെ ആരോപണം.ജസ്റ്റിസ് ഭവദാസന്റെ ബഞ്ചിലാണ് തെറ്റയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അഡ്വ.എം.കെ ദാമോദരനാണ് ജോസ് തെറ്റയിലിനു വേണ്ടി കോടതിയില്‍ ഹാജരാകുക. ഹര്‍ജി നാളെ പരിഗണിക്കും.
Leave a Reply