Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്തനംതിട്ട: യുവമാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള(28) അന്തരിച്ചു.കഴിഞ്ഞദിവസം കടുത്ത വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ അനുശ്രിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ ചികിത്സയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടൈംസ് ഒാഫ് ഇന്ത്യയുടെ മലയാളം പോർട്ടലിൽ സീനിയർ കോപ്പി എഡിറ്ററായിരുന്നു അനുശ്രീ. കൈരളി, ഇന്ത്യാവിഷൻ, ടിവി ന്യൂ, ജയ് ഹിന്ദ് ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കോട്ടയം മെഡിക്കൽ കോളെജിൽ പോസ്റ്റുമാർട്ടം നടത്തിയ ശേഷം നാളെ സംസ്കാരം നടക്കും.
Leave a Reply