Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:20 am

Menu

Published on August 12, 2015 at 2:59 pm

ഫെയ്‌സ്ബുക്കില്‍ തെറി വിളിച്ചവർക്ക് ഉഗ്രൻ മറുപടിയുമായി ജൂഡ് ആന്റണി

jude-antony-facebook

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെ തുടർന്ന് സംവിധായകന്‍ ജൂഡ് ആന്റണിക്ക് ഫെയ്‌സ്ബുക്കില്‍ തെറിവിളി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ജൂഡിന്റെ ഓം ശാന്തി ഓശാനയ്ക്ക് ലഭിച്ചിരുന്നു.സോഷ്യല്‍ മീഡിയകളില്‍ സജീവമായ ജൂഡ് ഇതിനു മുന്‍പും ഇത്തരം തെറിവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാല്‍ അതേപോലെ പ്രതികരിക്കാന്‍ ജൂഡ് മടികാണിക്കാറില്ലെന്നതാണ് സത്യം.ഇത്തവണത്തെ അവാര്‍ഡിനെക്കുറിച്ച് ജൂഡ് ഫേസ്ബുക്കില്‍ എഴുതിയ സ്റ്റാറ്റസില്‍ നിരവധി പേരാണ് വിമര്‍ശനം അറിയിച്ചത്. ചിലരുടെ വിമര്‍ശനം അതിരു കടന്നുവെന്നും പറയാം.
ജൂഡ് അവാര്‍ഡിനര്‍ഹനല്ലെന്നും അല്‍പന്‍ അര്‍ദ്ധരാത്രിയില്‍ കുട പിടിക്കുന്നതു പോലാണ് ജൂഡ് അവാര്‍ഡ് ആഘോഷിക്കുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു. ഇത്തരം കമന്റുകള്‍ക്ക് ജൂഡ് നല്‍കിയ മറുപടിയാണ് വിവാദമായത്. സപ്പോര്‍ട്ട് ചെയ്തു കമന്റ് ചെയ്തവര്‍ക്കു നന്ദി, ഇവിടെ തെറിവിളിച്ചവര്‍, അത് എടുത്തുകൊണ്ട് പോയി അച്ഛന്‍, അമ്മ, അങ്ങനെ ആരമില്ലെല്‍ അയല്‍വക്കത്തെ അച്ഛന്‍ ഇവര്‍ക്ക് സമര്‍പ്പിക്കാന്‍ അപേക്ഷിക്കുന്നുവെന്ന് ജൂഡ് മറുപടി നല്‍കി. വിമര്‍ശിക്കുന്നവരുടെ മാതാപിതാക്കളെ പരാമര്‍ശിക്കുന്നത് അസിഹിഷ്ണുത മൂലമാണന്ന് പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്തു. ജൂഡിന്റെ സ്റ്റാറ്റസിന്റെ പൂര്‍ണ രൂപം താഴെ വായിക്കാം.

Feature-Image-1

Feature-Image

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News