Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on November 25, 2013 at 11:08 am

ആരുഷി-ഹേംരാജ് ഇരട്ടകൊലക്കേസ്;വിധി ഇന്ന്

judgment-in-aarushi-hemraj-double-murder-today

ന്യൂഡല്‍ഹി:കോളിളക്കം സൃഷ്ടിച്ച ആരുഷി-ഹേംരാജ് കൊലപാതകക്കേസില്‍ ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി തിങ്കളാഴ്ച വിധിപറയും.അഞ്ചര വര്‍ഷം നീണ്ട ദുരൂഹതക്ക് അറുതിയിട്ട് 15 മാസം നീണ്ട വിചാരണക്കൊടുവില്‍ സ്പെഷല്‍ ജഡ്ജി എസ്.ലാലാണ് വിധി പറയുക.കേസില്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ വാദിക്കുന്ന ആരുഷിയുടെ ദന്ത ഡോക്ടര്‍മാരായ മാതാപിതാക്കള്‍ രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറും ഇപ്പോള്‍ ജാമ്യത്തിലാണ്. കൊലപാതകവും തെളിവു നശിപ്പിക്കലുമടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.2008 മേയ് 15ന് അര്‍ധരാത്രിയിലാണ് 14 കാരി ആരുഷി കൊല്ലപ്പെട്ടത്.വീട്ടുവേലക്കാരന്‍ ഹേമരാജിന്‍െറ മൃതദേഹം പിറ്റേന്ന് വീടിന്‍െറ ടെറസില്‍നിന്ന് കണ്ടത്തെി. കേസ് അന്വേഷിച്ച ഉത്തര്‍പ്രദേശ് പൊലീസ് മേയ് 23ന് രാജേഷ് തല്‍വാറിനെ അറസ്റ്റ് ചെയ്തു.മേയ് 31ന് കേസ് സി.ബി.ഐക്ക് കൈമാറി. തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ സി.ബി.ഐ.സംഘം കണ്ടെത്തിയത്.എന്നാല്‍ ഇത് സി.ബി.ഐ. ഡയരക്ടര്‍ അശ്വനികുമാര്‍ തള്ളി.പിന്നീട് തല്‍വാര്‍മാരാണ് കൊലപാതകത്തിനു പിന്നിലെന്ന കണ്ടെത്തലില്‍ സി.ബി.ഐ.എത്തി.നിരവധി വഴിത്തിരിവുകളിലൂടെയാണ് ഈ കേസ് കടന്നുപോയത്. ആദ്യം ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സി.ബി.ഐ.യുമാണ് കേസ് അന്വേഷിച്ചത്.ആരുഷിയുടെ പിതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്.പിന്നീട് വീട്ടുജോലിക്കാരിലേക്കും പെണ്‍കുട്ടിയുടെ അമ്മയിലേക്കും അന്വേഷണം എത്തി.പെണ്‍കുട്ടിയെ കൊന്നശേഷം ഹേംരാജ് രക്ഷപ്പെട്ടുവെന്നാണ് ആദ്യം ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്.എന്നാല്‍ പിറ്റേദിവസം ഹേംരാജിന്റെ മൃതദേഹം വീട്ടിലെ ടെറസില്‍ കണ്ടെത്തി.പെണ്‍കുട്ടിയുടെ പിതാവാണ് പ്രതിയെന്ന നിലയിലായി പിന്നീട് അന്വേഷണം. പെണ്‍കുട്ടിയെയും ജോലിക്കാരനെയും ‘അരുതാത്ത നിലയില്‍’ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തു.തങ്ങളുടെ സാമൂഹികപദവിക്ക് കോട്ടംതട്ടുമെന്ന് ആരോപിച്ച് 2009-ല്‍ ഡോക്ടര്‍ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ വിഷയം മാധ്യമങ്ങള്‍ അതിവൈകാരികമായി കൈകാര്യം ചെയ്യുന്നത് കോടതി വിലക്കിയിരുന്നു.ഇതിനിടെ കേസ് സി.ബി.ഐ.ക്ക് കൈമാറി. തല്‍വാര്‍ ദമ്പതിമാരുടെ സഹായികളാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യ സി.ബി.ഐ.സംഘം കണ്ടെത്തിയത്. എന്നാല്‍ ഇത് സി.ബി.ഐ.ഡയരക്ടര്‍ അശ്വനികുമാര്‍ തള്ളി. പിന്നീട് തല്‍വാര്‍മാരാണ് കൊലപാതകത്തിനു പിന്നിലെന്ന കണ്ടെത്തലില്‍ സി.ബി.ഐ.എത്തി.15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് പ്രത്യേക ജഡ്ജി എസ്.ലാല്‍ വിധിപറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News