Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. കൊല്ലപ്പെട്ട സിബിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം നല്‍കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസിന് സര്‍ക്കാര്‍ ന്യായീകരിക്കുന്നില്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നും ആഭ്യന്ത്രര മന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.കസ്റ്റഡി മരണം നിയമസഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.രാധാകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. 16 വയസുകാരനെ പ്രതിയാക്കി യഥാര്‍ഥപ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ഥപ്രതികളെ സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാനത്ത് പട്ടികജാതിക്കാര്‍ക്കുനേരെയുളള അതിക്രമം ഉത്തരേന്ത്യയിലേതിന് സമാനമാണെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.സിബിയുടെ മരണത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ തുടരുകയാണ്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മരങ്ങാട്ടുപള്ളി പാറയ്ക്കൽ സിബി (40)യാണ് മരിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന കേസിലാണ് സിബിയെ കഴിഞ്ഞ 29ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്. 30ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിബി അബോധാവസ്ഥയിലായിരുന്നു. സംഭവത്തിൽ മരങ്ങാട്ടുപിള്ളി എസ്.ഐ കെ.എ. ജോർജുകുട്ടിയെ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തു. എന്നാൽ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് തന്നെ സിബിക്ക് പരിക്കേറ്റിരുന്നുവെന്നാണ് പോലീസ് വിശദീകരണം.
Leave a Reply