Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോസ് ആഞ്ചലസ്: പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രമുഖ ഹോളിവുഡ് നടന്‍ അറസ്റ്റില്‍.’ജുറാസിക് പാര്‍ക്കി’ലെ വില്ലന്‍ കാമറോണ്‍ തോര്‍ (54) നെ ആണ് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്തത്.അഭിനയം പഠിക്കാനെത്തിയ പെണ്‍കുട്ടിയെ തടവില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ലോസ്ആഞ്ചലസിലെ ടോണി അഗൌറ ഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കാമറോണ്‍ തോര്‍ ഒരുവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍,14 വയസിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ കാമറൂണ്‍ തോറിനെ പിന്നീട് 26,00,000 ഡോളറിന് ജാമ്യത്തില്‍ വിട്ടു.
Leave a Reply