Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജുറാസിക്ക് പാര്‍ക്കിന്റെ പുതിയ പതിപ്പ് ജുറാസിക്ക് വേള്‍ഡ് ടീസര്‍ പുറത്തിറങ്ങി . ജുറാസിക്ക് വേള്‍ഡ് എന്ന ഒരു പാര്‍ക്കിൻറെ കഥയാണ് ചിത്രം പറയുന്നത്. ജുറാസിക്ക് പാര്‍ക്കിൻറെ ഉടമയായ പട്ടേല്‍ എന്ന കഥാപാത്രമായി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനാണെത്തുന്നത്. കോളിന്‍ ടെര്‍വോവ് സംവിധാനം ചെയ്യുന്ന ചിത്രം 2ഡി,3ഡി പതിപ്പുകളിലാണ് ഒരുക്കുന്നത്.സ്റ്റീവന്‍ സ്പീല്‍ബര്‍ഗാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍. ക്രിസ് പ്രാട്ട്, ബ്രൈസ് ദല്ലാസ് ഹോവാര്‍ഡ്, ടൈ സിംപ്കിന്‍സ്, ജെയ്ക്ക് ജോണ്‍സണ്‍, നിക്ക് റോബിന്‍സണ്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.2015 ജനുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും.
–
Leave a Reply