Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റോജിയ്ക്കായി… നീതിയ്ക്കായി.. കയ്യിലൊരു മെഴുകുതിരി വെളിച്ചവുമായി അണിനിരന്നത് ആയിരങ്ങൾ. കിംസ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ച നിലയിൽ കാണപ്പെട്ട റോജി റോയ് എന്ന പത്തൊൻപതുകാരിയുടെ മരണത്തിൽ ദുരൂഹതകൾ നിലനിൽക്കെ നീതിക്കായുള്ള ഓണ്‍ലൈൻ പോരാട്ടം തുടരുന്നു. സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്ത റോജിയുടെ അച്ഛനുമമ്മയ്ക്കും നാവായി എത്തിയത് ലക്ഷങ്ങൾ… മീഡിയകൾ മൂടി വെച്ച റോജി വിഷയം ആയിരങ്ങളുടെ ഓണ്‍ലൈൻ പോരാട്ടം വഴി ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ ഇന്നലെ നടന്ന പ്രാർത്ഥനയിൽ റോജിക്ക് വേണ്ടി ഈ ലോകം മുഴുവന്‍ പ്രാര്‍ത്ഥിനകൾ അർപ്പിച്ചു കൊണ്ട് അണിനിരന്നു.
റോജിയുടേത് ആത്മഹത്യ ആണെന്ന് ഹോസ്പിറ്റൽ അധികൃതർ ആണയിട്ട് പറയുമ്പോളും റോജിയെ അറിയുന്ന ഒരാൾക്ക് പോലും അത് വിശ്വസിനീയമല്ല. സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത അവളുടെ അച്ഛനെയും അമ്മയെയും മറന്ന് അവൾക്ക് ഒരിക്കലും അങ്ങനെ ഒരു കടുംകൈക്ക് മുതിരുവാൻ കഴിയില്ല എന്നത് തന്നെ ആണ് അതിൽ പ്രധാനം. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായി അവൾ ജീവിച്ചത് 19 വർഷമാണ്. അങ്ങനെ ഉള്ള അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അവളുടെ മാതാപിതാക്കളുടെ നിറകണ്ണുകളും മൗനവും ആവർത്തിച്ചു പറയുന്നത് ഹൃദയമുള്ള മനസാക്ഷിയുള്ള ഓരോരുത്തർക്കും തിരിച്ചറിയാം.
റോജിക്ക് നീതി ലഭിക്കണം എന്ന ഉദ്ദേശത്തോടെ ഇന്നലെ കൊല്ലത്ത് വെച്ച് മെഴുകുതിരി പ്രതിഷേധം നടത്തിയത്. നൂറോളം ചെറുപ്പക്കാർ കൂട്ടമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധമറിയിച്ചു. കൊല്ലത്ത് നടന്ന ഓഫ്‌ലൈൻ പ്രതിഷേധത്തെക്കാൾ ശക്തമായിരുന്നു ഓണ്‍ലൈൻ വഴി നടന്നതെന്ന് റോജി റോയ് എന്ന ഫേസ്ബുക്ക് പേജ് കണ്ടാൽ അറിയാം.
അതിർത്തികളില്ലാതെ റോജിയ്ക്കായി കയ്യിൽ മെഴുകുതിരി വെളിച്ചവുമായി നിൽക്കുന്ന അനേകം പേരുടെ ഫോട്ടോകളാണ് ഇന്നലെ റോജി റോയ്യുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.ദേശ ഭാഷാ വേഷ ഭേധ്യമില്ലാതെ നീതിക്കായി ഒറ്റക്കെട്ടായി നിന്നായിരുന്നു റോജിക്ക് വേണ്ടി എല്ലാവരും പോരാടിയത്. ഇതു എന്ത് പോരാട്ടമാണെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ അവർക്കായി ഞങ്ങൾ പറയാം… ഈ സമരം ഒരു പ്രാർത്ഥനയാണ്. നീതിക്കായി കണ്ണ് തുറക്കാൻ മടിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഉള്ള ഒരു കൂട്ട പ്രാർത്ഥന. സ്വന്തം മനസാക്ഷി മരിച്ചിട്ടില്ലാത്തവർ അകാലത്തിൽ പൊലിഞ്ഞു പോയ കുഞ്ഞനിയത്തിക്കായി പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥന ഒരിക്കലും പാഴായി പോകില്ല….. അത് തീർച്ചയാണ്….!!!
–
–

–

–

–

–

–

–

–

–

–

–

–

–

–

–

–

–

–

–

–
Leave a Reply