Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:46 am

Menu

Published on January 7, 2014 at 10:42 am

ജസ്റ്റിസ് ഗാംഗുലി രാജിവെച്ചു

justice-ganguly-resigns-as-west-bengal-rights-panel-chief

കൊല്‍ക്കത്ത: ലൈംഗികാരോപണം നേരിടുന്ന സുപ്രീംകോടതി മുന്‍ജഡ്ജി ജസ്റ്റിസ് എ.കെ. ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷപദം രാജിവെച്ചു.പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.ശങ്കരനാരായണനെ രാജ്ഭവനില്‍ സന്ദര്‍ശിച്ചാണ് അദ്ദേഹം രാജിനല്‍കിയത്.ആരോപണം ഉയര്‍ന്ന് ഒന്നര മാസത്തിനു ശേഷമാണ് ഗാംഗുലിയുടെ രാജി.നേരത്തെ,ജസ്റ്റിസ് എ.കെ ഗാംഗുലിയെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ കേന്ദ്രമന്ത്രിസഭ തത്ത്വത്തില്‍ തീരുമാനിക്കുകയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.മലയാളി നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഗാംഗുലി രാജിവച്ചത്.സുപ്രീംകോടതിയില്‍നിന്ന് 2012 ഫെബ്രുവരിയില്‍ വിരമിച്ച ഗാംഗുലിയെ 2013 ഏപ്രിലിലാണ് പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായി നിയമിച്ചത്. കൂടാതെ കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസില്‍ ഓണററി പ്രഫസര്‍ എന്ന നിലയിലും ഗാംഗുലി പ്രവര്‍ത്തിച്ചിരുന്നു.സര്‍വകലാശാലയില്‍ ഗാംഗുലിക്ക് കീഴില്‍ ഇന്‍റേണ്‍ഷിപ് ചെയ്യവെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു യുവതിയുടെ പരാതി.സുപ്രീംകോടതിയുടെ മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തില്‍ ഗാംഗുലിയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതായി കണ്ടത്തെിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News