Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on October 8, 2013 at 10:06 am

ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു

k-b-ganesh-kumar-to-resign-from-mla-post

തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു.പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് രാജിക്കത്ത് കൈമാറി. മുന്നണി നേതൃത്വം വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
സ്പീക്കര്‍ക്കല്ല രാജി നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് പാര്‍ട്ടി ചെയര്‍മാനാണ് ഇന്ന് രാവിലെ കൈമാറിയത്. സ്പീക്കര്‍ക്ക് നല്‍കാനുള്ള കത്തും അദ്ദേഹം ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കി.ഇത് ഒരു സമ്മര്‍ദതന്ത്രമായും രാഷ്ട്രീയ നീരീക്ഷകര്‍ കരുതുന്നു. വിവാദങ്ങള്‍ അവസാനിച്ച ശേഷവും മന്ത്രിസ്ഥാനം തിരിച്ചുനല്‍കാത്തതും നിലപാടിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്.കുടുംബപ്രശ്‌നം പരിഹരിച്ചതിനാല്‍ ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നു.
2001 ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്.രണ്ട് തവണ മന്ത്രിയായി.2001ല്‍ ആന്‍റണി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തു.പിന്നിട് പിതാവും പാര്‍ട്ടി ചെയര്‍മാനുമായ ബാലകൃഷ്ണപിള്ളക്ക് വേണ്ടി മന്ത്രിസ്ഥാനം ഒഴിഞ്ഞു.ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം, സിനിമ വകുപ്പുകള്‍ കൈകാര്യം ചെയ്തു.കുടുംബ പ്രശ്നമാണ് യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്ന് ഗണേഷ് രാജിവെക്കുന്നതിലേക്ക് ഇടയാക്കിയത്.കൂടാതെ നിരവധി ആരോപണങ്ങളും ഗണേഷിനെതിരെ ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News