Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുന്‍ മന്ത്രിയും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വിശാഖപട്ടണത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ആന്ധ്രയിലെ വിശാഖപട്ടണം സൗത്ത് നിയമസഭ മണ്ഡലത്തിലേക്ക് ബിജെപിസഖ്യത്തില്‍ മത്സരിക്കുന്നു. കേരള രാഷ്ട്രീയത്തെ ഞെട്ടിപ്പിക്കുന്ന സംഭവം തന്നെയാണ് ഈ വാർത്ത.ആന്ധ്രയിലെ വിശാഖപട്ടണം സൗത്ത് നിയമസഭ മണ്ഡലത്തിലേക്ക് ബിജെപിസഖ്യത്തില്‍ മല്‍സരിക്കുന്ന ടിഡിപി സ്ഥാനാര്‍ഥിയായാണ് എം.എല്‍ എയും മുന്‍ മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ പ്രത്യക്ഷപ്പെട്ടത്.എന്‍ഡിഎ പുറത്തിറക്കിയ നോട്ടീസിലാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയോടൊപ്പം ഗണേഷ് കുമാര്‍ ചിരിച്ചിരിക്കുന്നത്. ചിഹ്‌നം സൈക്കിള്‍. കണ്ടവരൊക്കെ ഞെട്ടി.. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്. നോട്ടീസച്ചടിച്ചവന് പറ്റിയ കൈപ്പിഴയിലൂടെയാണ് ഗണേഷ്‌കുമാര്‍ സ്ഥാനാര്‍ഥിയായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വി. ഗണേഷ് കുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മത്സരിക്കുന്നത്. എന്നാല്‍ എന്‍ഡിഎ പുറത്തിറക്കിയ നോട്ടീസില്‍ കെ ബി ഗണേഷ് കുമാറിന്റെ ചിത്രമാണുള്ളത്. പ്രന്റ് ചെയ്യുന്നിടത്തുനിന്നും ഗൂഗിള്‍ വഴി തപ്പിയപ്പോള്‍ കിട്ടിയ ഗണേഷ് കുമാറിന്റെ ചിത്രം അച്ചടിച്ചതാണ് ഇത്തരമൊരു തെറ്റിന് കാരണമായത്.യഥാര്‍ത്ഥ ടിഡിപി സ്ഥാനാര്‍ത്ഥി വി. ഗണേഷ്‌കുമാറിന്റെ കയ്യില്‍ നോട്ടീസ് കിട്ടിയപ്പോഴാണ് അബദ്ധം മനസിലാകുന്നത്. ഉടന്‍ തന്നെ നോട്ടീസ് മാറ്റി അടിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, അതിനിടെതന്നെ നോട്ടീസ് നിരവധി പേര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞിരുന്നു.പരസ്യം കണ്ട മലയാളികള്‍ ടിഡിപി നേതാക്കളെയും ബിജെപി നേതാക്കളെയും വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് പറ്റിയ അമളി അവരും ശ്രദ്ധിക്കുന്നത്.
Leave a Reply