Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ആര്‍എംപിയെ പൂര്‍ണ്ണമായും തള്ളിയ നിലപാടെടുത്ത വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി ആർ എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ. ആര്‍എംപിക്കെതിരായ വിഎസ്സിന്റെ നിലപാട് ചന്ദ്രശേഖരനേറ്റ അമ്പത്തിരണ്ടാമത്തെ വെട്ടാണെന്ന് രമ തുറന്നടിച്ചു. എസ്സിന്റെ പ്രതികരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎമ്മിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും രമ കുറ്റപ്പെടുത്തി. ആര്‍എംപി രൂപീകരിച്ചത് വിഎസ്സിനെ മുന്നില്‍ കണ്ടല്ല. കേരളയാത്ര റദ്ദാക്കിയത് വ്യക്തമായ കാരണങ്ങള്‍ ഉള്ളതിനാലാണ്. കാരാട്ടിനും പിണറായിക്കും വേണ്ടിയാണ് വിഎസ്സ് നിലകൊള്ളുന്നതെന്നും ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ വിഎസ്സിനെ ജനം പുച്ഛിച്ചു തള്ളുമെന്നും രമ പറഞ്ഞു.ആര്‍എംപി കോണ്‍ഗ്രസിന്റെ വാലായി മാറി എന്നും രമ കേരളയാത്ര റദ്ദാക്കിയത് തിരവഞ്ചൂര്‍ പറഞ്ഞിട്ടാണെന്നും വിഎസ് പറഞ്ഞിരുന്നു.
Leave a Reply