Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ആൾ ദൈവം രാധേ മായെ പിന്തുണച്ച് പ്രമുഖ ബോളിവുഡ് പിന്നണി ഗായകൻ സോനു നിഗം രംഗത്ത്. ഈ രാജ്യത്ത് സ്ത്രീകളെ അവരുടെ വസ്ത്രത്തിന്റെ പേരിൽ കേസിൽപ്പെടുത്തുന്നു എന്നും രാധേമായേക്കാൾ അൽപവസ്ത്ര ധാരിണിയായാണ് കാളിമായെ ചിത്രീകരിച്ചിരിക്കുന്നത് .കാളീ ദേവിയ്ക്ക് അൽപവസ്ത്രമാകാമെങ്കിൽ എന്തുകൊണ്ട് രാധേമായ്ക്ക് ആയിക്കൂടാ എന്നും സോനു ചോദിക്കുന്നു.ട്വിറ്ററിലൂടൊണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പുരുഷ സന്യാസിമാർക്ക് നഗ്നരായി നടക്കാം. നൃത്തം ചെയ്യാം, എന്നാൽ ഒരു ബലാത്സംഗ കേസുണ്ടെങ്കിലേ അവർ ജയിലിലാകൂ എന്നും ഇതാണോ ലിംഗ സമത്വം എന്നും സോനു നിഗം ചോദിച്ചു. പുരുഷനും സ്ത്രീയ്ക്കും വെവ്വേറെ നിയമങ്ങൾ വയ്ക്കുന്നത് ശരിയല്ല. ആരെയെങ്കിലും കേസിൽപ്പെടുത്തണമെങ്കിൽ അവരേപ്പൊലുള്ളവരെ ആൾദൈവം ആക്കുന്ന അനുയായികളെ വേണമെന്നും അദ്ദേഹം പറഞ്ഞു. മിനിസ്‌കർട്ടും ടോപ്പും ധരിച്ച രാധേ മായുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. വിവിധ പോസുകളിൽ നിൽക്കുന്ന രാധേ മായുടെ ചിത്രങ്ങൾ റിയാലിറ്റി ഷോ താരവും രാഷ്ട്രീയ നേതാവുമായ രാഹുൽ മഹാജനാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ തന്റെ ഭക്തരുടെ ആവശ്യപ്രകാരമാണ് മിനി സ്‌കർട്ട് ധരിച്ചതെന്നും ഭക്തരുടെ സന്തോഷമാണ് തന്റെയും സന്തോഷമെന്നായിരുന്നു രാധേ മായുടെ പ്രതികരണം
Leave a Reply