Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൃഥ്വീരാജും സിദ്ധാര്‍ത്ഥും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കാവിയ തലൈവന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. വസന്തബാലനാണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വേദിക, നാസര്‍,അനൈകാ സോധി,തമ്പി രാമയ്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 1920-കളിലെ സംഗീത നാടകസംഘങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. എ ആര്‍ റഹ്മാനാണ്ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വാലി എഴുതിയ പാട്ടുകള്‍ ഉള്‍പ്പടെ ഇരുപതോളം ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. നടനമുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ചിത്രത്തില്‍ പൃഥ്വിരാജ് പെണ്‍വേഷം കെട്ടുന്നു എന്ന പ്രത്യേകതയും ഉണ്ട്. അഭിനേതാക്കളും ഗായകരുമായിരുന്ന കെ.ബി.സുന്ദരാംബാളിന്റെയും, എസ്.ജി.കിട്ടപ്പയുടേയും യഥാര്‍ത്ഥ ജീവിതമാണ് വസന്തബാലന്‍ സിനിമയാക്കുന്നത്.ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
–
Leave a Reply