Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ഫേസ്ബുക്ക് ഗെയിം കാന്‍ഡി ക്രഷ് സാഗ ഇസ്ലാം വിരുദ്ധമെന്ന് പ്രമുഖ മതപ്രഭാഷകന്‍ കബീര്‍ ബാഖവി. 100 ലെവല്‍ കഴിഞ്ഞാല്‍ അള്ളാഹുവിന്റെ പരിശുദ്ധ നാമത്തെയാണ് ക്രാഷ് ചെയ്യുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. അതിനാൽ ഇസ്ലാം മത വിശ്വസികളായ എല്ലാവരും കാന്‍ഡി ക്രഷ് ഡിലീറ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് കാന്‍ഡി ക്രഷ് ഡിലീറ്റ് ചെയ്യണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ഗെയിം 160 ഘട്ടം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ഒന്നും തങ്ങള്‍ കണ്ടില്ലെന്ന് ചിലര്‍ മറുപടി കമന്റില്‍ കുറിച്ചു. ഉസ്താദ് എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ എഴുതിയതെന്നും ഗെയിമില്‍ ഇല്ലാതാകുന്നതല്ല അല്ലാഹുവിന്റെ നാമമെന്നും ചിലര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്തായാലും വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചതിനാലാവാം, കബീര്‍ ബാഖവിയുടെ പോസ്റ്റ് ഇപ്പോള്‍ കാണുന്നില്ല.
–

–

Leave a Reply