Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് വിദ്യാ ബാലന്‍ കഥ പറഞ്ഞുപോയത്. ദുരൂഹതകളും ചോദ്യങ്ങളും ആകാംക്ഷയും നിറഞ്ഞ രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കി കഹാനി 2വിന്റെ ട്രെയിലറെത്തി. വികാരവിസ്‌ഫോടനങ്ങളും നാടകീയരംഗങ്ങളും നിറഞ്ഞതാണ് ട്രെയിലര്‍. കഹാനിയില്‍ ഗര്‍ഭിണിയായാണ് വിദ്യാ ബാലന്‍ എത്തിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ അമ്മയാണ് വിദ്യ.കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ച് കൊല്‍ക്കത്തയിലെത്തു ഗര്‍ഭിണിയുടെ കഥയാണ് കഹാനി പറഞ്ഞത്. ആദ്യഭാഗത്തില്‍ സുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നവാസുദ്ദീന്‍ സിദ്ദിഖിയും പരമ്പ്രത ചാറ്റര്‍ജിയും രണ്ടാം ഭാഗത്തിലുണ്ടാകില്ലെത് ആരാധകരെ നിരാശരാക്കുു.സുജയ് ഘോഷിന്റെ സംവിധാനത്തിലെത്തുന്ന രണ്ടാം ഭാഗത്തില്‍ മകളെ അന്വേഷിച്ചിറങ്ങുന്ന അമ്മയുടെ കഥയാണ് പ്രമേയം. ദുര്‍ഗ റാണി സിങ്ങെന്ന അമ്മയും, മിനി എന്ന പെണ്‍കുട്ടിയുമാകും കഥ പറയുക.പൊലീസുദ്യോഗസ്ഥന്റെ വേഷത്തില്‍ അര്‍ജുന്‍ രാംപാല്‍ എത്തും. നേരത്തെ വിദ്യാ ബാലനെ പിടികിട്ടാപ്പുള്ളിയായി ചിത്രീകരിച്ച് പുറത്തിറക്കിയ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയിലര്‍ ഇതിനകം സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഹിറ്റായിക്കഴിഞ്ഞു. ബിഗ് ബി അമിതാഭ് ബച്ചനടക്കം നിരവധി പ്രമുഖര്‍ ഇതിനകം ട്രെയിലര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു.
ഇതാ കഹാനി 2-വിന്റെ ട്രെയിലര്‍, കഹാനയിലെ രബീന്ദ്രനാഥ് ടാഗോറിന്റെ ‘യെക് ല ചലോ രേ’ വരികള്‍ ഇപ്പോഴും ഞങ്ങള്‍ ഓര്‍ക്കുന്നു എന്ന് അമിതാഭ് ട്വീറ്റ് ചെയ്തു. 2012ല്‍ പുറത്തിറങ്ങിയ കഹാനി അവതരണശൈലി കൊണ്ടും വിദ്യാ ബാലന്റെ അഭിനയമികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. മൂന്ന് ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. രണ്ടാം ഭാഗവും പ്രേക്ഷകപ്രതീക്ഷക്കൊത്തുയരുമെന്ന് തന്നെയാണ് ട്രെയിലറില്‍ നിന്നും മനസ്സിലാക്കേണ്ടത്.
Leave a Reply