Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രമുഖ നടനു ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍.
സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് ഒരു പ്രമുഖ നടന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കൈതപ്രം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
സിനിമയില്‍തന്നെ കൊച്ചി കേന്ദ്രീകരിച്ചിട്ടുള്ള പല സംഘടനകളിലും മുതലകളെ പോലെ ആളുകളെ ഉപദ്രവിക്കാന്‍ കെല്‍പ്പുള്ള സിനിമാക്കാര്‍ തന്നെയുണ്ടെന്നാണ് തന്റെ പക്ഷമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നമുക്ക് പ്രിയപ്പെട്ട പലരും ഗുണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. അവരുടെ പങ്ക് പ്രിയപ്പെട്ട അനിയത്തിയുടെ കാര്യത്തിലും ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു നടന്‍ എന്ന് താന്‍ എടുത്തു പറഞ്ഞിട്ടില്ല, ഒരു നടനെയും ചൂണ്ടിക്കാണിച്ചിട്ടുമില്ല. സോഷ്യല്‍മീഡിയയിലും മറ്റും താന്‍ അങ്ങനെ പറഞ്ഞതായാണ് വരുന്നത്. അതു ശരിയല്ല. പക്ഷേ മലയാള സിനമാ ലോകത്തിനു ഗുണ്ടാ ബന്ധങ്ങളുണ്ടെന്നത് സത്യമാണെന്നും അത് സ്വയം തിരുത്തപ്പെടേണ്ടതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമയിലുള്ളവര്‍ ആത്മപരിശോധനയ്ക്കു തയ്യാറാകണം. തനിക്ക് അങ്ങനെയുള്ള അനുഭവങ്ങളൊന്നുമില്ല. പക്ഷേ ഈ മേഖലയില്‍ നില്‍ക്കുമ്പോള്‍ നമുക്കത് അറിയാനാകുമല്ലോ. ബോളിവുഡിലൊക്കെ മാത്രം നമ്മള്‍ കേട്ടറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ നമ്മുടെ മലയാള സിനിമയിലുമുണ്ടെന്നത് തീര്‍ത്തും ദുംഖകരമാണ്. അതാണ് തന്റെ വേവലാതിയുമെന്നും കൈതപ്രം വ്യക്തമാക്കി.
ഒറ്റയ്ക്ക് ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നടിമാര്‍ തയ്യാറാകരുതെന്നാണ് തനിക്കു പറയാനുള്ളതെന്നും അദ്ദേഹം പറയുന്നു. ഒന്നുകില്‍ സിനിമയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വേണം. അല്ലെങ്കില്‍ സ്വന്തക്കാര്‍ ആരെങ്കിലും ഒപ്പം വേണം. എങ്കില്‍ മാത്രമേ യാത്രകള്‍ക്ക് തയ്യാറാകാന്‍ പാടുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Leave a Reply